Challenger App

No.1 PSC Learning App

1M+ Downloads
ഗുരുവായൂർ സത്യാഗ്രഹം നടന്ന വർഷം ?

A1930

B1931

C1932

D1933

Answer:

B. 1931

Read Explanation:

ഗുരുവായൂർ സത്യാഗ്രഹം

  • എല്ലാ ഹിന്ദുക്കൾക്കും ക്ഷേത്രപ്രവേശനം അനുവദിക്കണമെന്ന ആവശ്യവുമായി കെ.പി.സി.സി യുടെ നേതൃത്വത്തിൽ നടന്ന സത്യാഗ്രഹം
  • ഗുരുവായൂർ സത്യാഗ്രഹ കാലത്ത് ഗുരുവായൂർ ക്ഷേത്രം നിലനിന്നിരുന്ന താലൂക്ക് - പൊന്നാനി
  • ഗുരുവായൂർ സത്യാഗ്രഹം ആരംഭിച്ചത് - 1931 നവംബർ 1
  • സത്യാഗ്രഹത്തിന് നേതൃത്വം നൽകിയത്- കെ.കേളപ്പൻ

  • ഗുരുവായൂർ ക്ഷേത്രപ്രവേശന പ്രചാരണ കമ്മിറ്റിയുടെ ക്യാപ്റ്റൻ  - ടി.സുബ്രമണ്യൻ തിരുമുമ്പ്
  • ഗുരുവായൂർ സത്യാഗ്രഹ കമ്മിറ്റിയുടെ അധ്യക്ഷനായിരുന്നത് - മന്നത് പത്മനാഭൻ
  • ഗുരുവായൂർ സത്യാഗ്രഹ കമ്മിറ്റിയുടെ സെക്രട്ടറിയായിരുന്നത് - കെ.കേളപ്പൻ
  • ഗുരുവായൂർ സത്യാഗ്രഹത്തിന്റെ വോളണ്ടിയർ ക്യാപ്റ്റൻ - എ.കെ.ഗോപാലൻ

  • കെ.കേളപ്പൻ നിരാഹാര സത്യാഗ്രഹം ആരംഭിച്ചത് - 1932 സെപ്റ്റംബർ 21
  • ഗാന്ധിജിയുടെ ഉപദേശമനുസരിച്ച് ഗുരുവായൂർ സത്യാഗ്രഹകാലത്ത് നിരാഹാരം അവസാനിപ്പിച്ച നേതാവ് - കെ.കേളപ്പൻ (1932 ഒക്ടോബർ 2)

  • ഗുരുവായൂർ ക്ഷേത്രമണിയടിച്ച ആദ്യത്തെ അബ്രാഹ്മണൻ - പി. കൃഷ്ണപിള്ള
  • ഗുരുവായൂർ സത്യാഗ്രഹത്തിൽ ക്രൂരമായി മർദനമേറ്റ സത്യാഗ്രഹ നേതാവ് - പി. കൃഷ്ണപിള്ള

  • ഗുരുവായൂർ ക്ഷേത്രപ്രവേശനവുമായി ബന്ധപ്പെട്ടാണ് ജനഹിത പരിശോധന നടത്തിയത്.
  • വോട്ടെടുപ്പിൽ 80 ശതമാനം പേരും ക്ഷേത്രപ്രവേശനത്തിനെ അനുകൂലിച്ചു.
  • ഇത് ഗുരുവായൂർ സത്യാഗ്രഹത്തിന്റെ വിജയമായി കണക്കാക്കപ്പെടുന്നു.

Related Questions:

i.നിയമലംഘന പ്രസ്ഥാനം നിസ്സഹകരണ പ്രസ്ഥാനത്തിൽ നിന്ന് വ്യത്യസ്ഥമാണ്.

ii. നിയമലംഘന പ്രസ്ഥാനത്തിൽ ഏർപ്പെട്ട ജനങ്ങൾ ബ്രിട്ടീഷുകാരോട് സഹകരിക്കാതിരിക്കുക മാത്രമല്ല അവർ കൊണ്ടുവന്ന നിയമങ്ങൾ എതിർക്കുകയും ചെയ്തു.

ശരിയായത് തെരഞ്ഞെടുക്കുക.

ഗുരുവായൂർ സത്യാഗ്രഹം നടന്ന വർഷം
ക്വിറ്റ് ഇന്ത്യാ സമരത്തിൻ്റെ ഭാഗമായി നടന്ന "കീഴരിയൂർ ബോംബ് കേസ് ' നടന്നത് ഇന്നത്തെ ഏത് ജില്ലയിലാണ് ?
ഗാന്ധിജി ഇന്ത്യയിൽ നേതൃത്വപരമായ പങ്കു വഹിച്ച ആദ്യത്തെ സമരമേത് ?
വൈക്കം സത്യാഗ്രഹം നടന്ന വർഷം ?