Question:

കണികകൾക്ക് ചലന സ്വാതന്ത്ര്യം ഏറ്റവും കുറവുള്ള പദാർഥത്തിൻറ അവസ്ഥയേത്?

Aപ്ലാസ്മ

Bഖരം

Cദ്രാവകം

Dവാതകം

Answer:

B. ഖരം

Explanation:

ഖരങ്ങൾ

  • നിശ്ചിത ആകൃതിയും വ്യാപ്തവുമുള്ള പദാർത്ഥങ്ങൾ 

  • കണികകൾക്ക് ചലനസ്വാതന്ത്ര്യം ഏറ്റവും കുറവുള്ള പദാർഥത്തിൻറ അവസ്ഥ - ഖരം 

  • ഖരാവസ്ഥയിൽ തന്മാത്രകൾ തമ്മിലുള്ള അകലം കുറവാണ് 

  • ഖരാവസ്ഥയിൽ തന്മാത്രകൾ തമ്മിലുള്ള  ആകർഷണബലം കൂടുതൽ ആണ് 

  • ഖരവസ്തുക്കൾ സങ്കോചിപ്പിക്കാൻ സാധ്യമല്ലാത്തവയും ദൃഢതയുള്ളവയുമാണ് 

ഘടക കണങ്ങളുടെ ക്രമീകരണത്തിന്റെ അടിസ്ഥാനത്തിൽ ഖരങ്ങളെ രണ്ടായി തിരിക്കാം 

  1. പരലുകൾ - ഘടക കണങ്ങൾ ക്രമത്തിൽ അടുക്കിയിരിക്കുകയും ത്രിമാന തലത്തിൽ ആവർത്തിക്കുകയും ചെയ്യുന്നു 

  • ഉദാ : സോഡിയം ക്ലോറൈഡ് , ക്വാർട്സ് 

  1. അമോർഫസ് - ഘടക കണങ്ങൾക്ക് ഹ്രസ്വപരിധി ക്രമമാണ് ഉള്ളത് 

  • ഉദാ : ഗ്ലാസ്സ് ,റബ്ബർ ,പ്ലാസ്റ്റിക് 


Related Questions:

ഹൈഡ്രജൻ കണ്ടുപിടിച്ചത് ആര് ?

B, AL, Mg, K എന്നീ മൂലകങ്ങളെ പരിഗണിക്കുമ്പോൾ അവയുടെ ലോഹസ്വഭാവത്തിന്റെ ശരിയായ ക്രമം :

' ഇലക്ട്രോൺ ' എന്ന പദം ആദ്യമായി ഉപയോഗിച്ചത് :

ആറ്റം സിദ്ധാന്തം ആവിഷ്കരിച്ചത് ആര്?

സിമന്റ് നിർമ്മാണ വേളയിൽ, സെറ്റിങ് സമയം നിയന്ത്രിക്കാൻ ചേർക്കുന്ന പദാർത്ഥം ഏത്