Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ഏറ്റവും വലിയ ജലസേചന പദ്ധതി ?

Aകല്ലട

Bഇടുക്കി

Cപെരിയാർ

Dഅളിയാർ

Answer:

A. കല്ലട

Read Explanation:

  • കേരളത്തിലെ ഏറ്റവും വലിയ ജലസേചന പദ്ധതിയാണ് കല്ലട ജലസേചന പദ്ധതി. കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ 57000 ഹെക്ടർ ഭൂമിയിൽ കൃഷി ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് 1986 ൽ 700 കോടി രൂപ ചെലവിൽ തെന്മല പരപ്പാർ ഡാമും കനാൽശൃംഖലയും  പണികഴിപ്പിച്ചത്.
  • പത്തനാപുരം, കൊട്ടാരക്കര, കൊല്ലം, കുന്നത്തൂർ, കരുനാഗപ്പള്ളി, അടൂർ, മാവേലിക്കര, കാർത്തികപ്പള്ളി താലൂക്കുകളിലേക്കാണ് പദ്ധതിയിൽ നിന്നും ജലമെത്തുന്നത്.പരപ്പാർ അണക്കെട്ടിൽ നിന്നും ഒഴുകി വരുന്ന ജലം താഴെയായി ഒറ്റക്കല്ലിൽ തടയണ കെട്ടി കനാലുവഴി തിരിച്ചു വിടുകയാണ് ചെയ്യുന്നത്. 

Related Questions:

പൊരിങ്ങൽകുത്ത് ചെറുകിട ജലവൈദ്യുത പദ്ധതി ഏത് നദിയിലാണ് സ്ഥിതി ചെയ്യുന്നത് ?

കേരളത്തിലെ വൈദ്യുത പദ്ധതി സംബന്ധിച്ച് ശരിയായ പ്രസ്താവനകൾ കണ്ടെത്തുക

  1. കേരളത്തിലെ വൈദ്യുത ഉത്പാദനത്തിന്റെ പ്രധാന സ്രോതസ്സ് ജലമാണ്
  2. കേരളത്തിലെ ആദ്യ ജല വൈദ്യുത പദ്ധതി പള്ളിവാസൽ
  3. കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതി ഇടുക്കിജലവൈദ്യുത പദ്ധതി
    KSEB സ്ഥാപിതമായ വർഷം ?
    കേരളത്തിൽ ജലസേചന കനാലുകളിൽ നിന്ന് വൈദ്യുതി ഉൽപാദിപ്പിക്കുന്ന ആദ്യ പദ്ധതി ആരംഭിക്കുന്നത് ?
    പള്ളിവാസൽ പദ്ധതി ഏത് വർഷമാണ് ആരംഭിച്ചത് ?