Challenger App

No.1 PSC Learning App

1M+ Downloads
'കുട്ടികളുടെ വിദ്യാഭ്യാസ അവകാശ നിയമം' ഇന്ത്യയിൽ നിലവിൽ വന്ന തിയ്യതി :

A2009 ഏപ്രിൽ 1

B2010 ഏപ്രിൽ 1

C2009 ജൂൺ 1

D2010 ജൂൺ 1

Answer:

B. 2010 ഏപ്രിൽ 1

Read Explanation:

വിദ്യാഭ്യാസ അവകാശനിയമം 2009

  • 6 മുതൽ 14 വയസ്സുവരെ പ്രായമുള്ള കുട്ടികൾക്ക്‌ അടിസ്ഥാന വിദ്യാഭ്യാസം, സൗജന്യവും നിർബന്ധവുമാക്കുന്നതിനായി ഇന്ത്യൻ പാർലമെന്റ് ആവിഷ്ക്കരിച്ചനിയമമാണ് വിദ്യാഭ്യാസ അവകാശനിയമം.

  • 2009 ഓഗസ്റ്റ്‌ 4 നു ഇന്ത്യൻ പാർലമെൻറിൽ ഈ നിയമം പാസ്സാക്കുകയുണ്ടായി
  • ഇതിലേക്ക് ഇന്ത്യൻ ഭരണ ഘടനയിലേക്ക് ആർട്ടിക്കിൾ 21 എ ഉൾപ്പെടുത്തി
  • അത് പ്രകാരം 6-14 വയസ്സിനിടയിലുള്ള കുട്ടികൾക്ക് വിദ്യാഭ്യാസത്തിനുള്ള അവകാശം മൗലികാവകാശമാക്കി.
  • 2010 ഏപ്രിൽ ഒന്നിന് ഈ നിയമം പ്രാബല്യത്തിൽ വന്നു. 

വിദ്യാഭ്യാസ അവകാശനിയമം 2009ൻറെ സവിശേഷതകൾ

  • ആറു മുതൽ 14 വയസ്സുവരെയുള്ള കുട്ടികൾക്ക്‌ അയൽപക്ക സ്‌കൂളിൽ (neighborhood schools) വിദ്യാഭ്യാസം സൗജന്യവും നിർബന്ധിതവുമാകും.
  • പഠനത്തിന്നാവശ്യമായ ചെലവ്‌ വഹിക്കാൻ കുട്ടി ബാധ്യസ്ഥനല്ല.
  • നിർബന്ധിതവും സൗജന്യവുമായ വിദ്യാഭ്യാസം എന്നത്‌ സർക്കാറുകൾ, തദ്ദേശസ്ഥാപനങ്ങൾ, സ്‌കൂൾ അധികൃതർ, രക്ഷിതാക്കൾ, അധ്യാപകർ എന്നിവരുടെ ഉത്തരവാദിത്തവും ചുമതലയുമാണ്‌.
  • ആറ്‌ വയസ്സ്‌ കഴിഞ്ഞ കുട്ടി സ്‌കൂളിൽ പോകാത്ത അവസ്ഥയിലാണെങ്കിൽ  വയസ്സിന്‌ അനുയോജ്യമായ ക്ലാസിൽ അവനെ പ്രവേശിപ്പിക്കേണ്ടതാണ്‌.
  • പഠനനിലവാരം മെച്ചപ്പെടുത്താൻ കുട്ടിക്ക് പ്രത്യേക പരിശീലനം നൽകണം.
  • 14 വയസ്സ്‌ കഴിഞ്ഞാലും പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കാൻ കുട്ടിക്ക് അവകാശമുണ്ടായിരിക്കും.
  • പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കാനുള്ള സൗകര്യമില്ലാത്ത സ്‌കൂളിലാണ്‌ കുട്ടി പഠിക്കുന്നതെങ്കിൽ അവിടെ നിന്നും കുട്ടിക്ക്‌ മറ്റേതെങ്കിലും സ്‌കൂളിലേക്ക്‌ മാറ്റം ആവശ്യപ്പെടാം.

Related Questions:

Which of the following statement is/are correct about Land tax ?

  1. (i) New Land tax rate come in force on 31-03-2022 
  2. Assessment of Basic tax done by Village Officer 
  3. The public revenue due on any land shall be the first charge on that land   
ഓട്ടിസം, സെറിബ്രൽ പാൾസി, ബുദ്ധിമാന്ദ്യം, ബഹുതര വൈകല്യം എന്നിവ ബാധിച്ചവരുടെ ക്ഷേമത്തിനും അവകാശത്തിനും വേണ്ടിയുള്ള നിയമം
Which was the first state to enact an employment guarantee act in the 1970s?
പട്ടികജാതി വിഭാഗത്തിൽ പെടുന്ന ഒരു വ്യക്തിയുടെ ഉടമസ്ഥതയിലുള്ള വസ്തുവിൽ നിന്ന് പ്രസ്തുത വ്യക്തിയുടെ പൂർണ സമ്മതം ഇല്ലാതെ പുറത്താക്കിയാൽ ലഭ്യമാവുന്ന ശിക്ഷ :

താഴെ പറയുന്ന പ്രസ്താവനകളിൽ ശരിയായ പ്രസ്താവന / പ്രസ്താവനകൾ തിരഞ്ഞെടുക്കുക :

(1) കുട്ടികൾക്ക് എതിരായിട്ടുള്ള എല്ലാ കുറ്റകൃത്യങ്ങളും പോക്സോ നിയമത്തിന്റെ പരിധിയിൽ വരും

(ii) കുട്ടികൾക്ക് എതിരായിട്ടുള്ള ലൈംഗിക അതിക്രമങ്ങൾ റിപ്പോർട്ട് ചെയ്യാതിരിക്കുന്നത് പോക്സോ നിയമപ്രകാരം കുറ്റകരമാണ്