Challenger App

No.1 PSC Learning App

1M+ Downloads
പാചക വാതകത്തിലെ പ്രധാന ഘടകം

Aകാർബൺഡൈഓക്സൈഡ്

Bമീഥേയ്ൻ

Cബ്യൂട്ടേയ്ൻ

Dനൈട്രജൻ

Answer:

C. ബ്യൂട്ടേയ്ൻ

Read Explanation:

  • പാചകവാതകം (LPG - Liquefied Petroleum Gas) പ്രധാനമായും പ്രൊപ്പെയ്ൻ (Propane - C₃H₈), ബ്യൂട്ടെയ്ൻ (Butane - C₄H₁₀) എന്നിവയുടെ മിശ്രിതമാണ്.

  • ഇവ രണ്ടും വ്യത്യസ്ത അനുപാതങ്ങളിൽ അടങ്ങിയിരിക്കാം, ഇത് കാലാവസ്ഥയെയും ഉപയോഗത്തെയും ആശ്രയിച്ചിരിക്കും. ചെറിയ അളവിൽ ഐസോബ്യൂട്ടെയ്ൻ, പ്രൊപ്പിലീൻ, ബ്യൂട്ടിലീൻ തുടങ്ങിയ ഹൈഡ്രോകാർബണുകളും ഇതിൽ കാണാം.

  • പാചകവാതകത്തിന് സ്വാഭാവികമായി മണമില്ലാത്തതുകൊണ്ട്, ചോർച്ച തിരിച്ചറിയാൻ ഈഥൈൽ മെർക്കാപ്റ്റൻ (Ethyl Mercaptan) എന്ന വാതകം ചെറിയ അളവിൽ ചേർക്കാറുണ്ട്. ഇത് ദുർഗന്ധമുള്ള ഒരു പദാർത്ഥമാണ്.


Related Questions:

തെളിഞ്ഞ ചുണ്ണാമ്പു വെള്ളത്തിലേക്ക് കാർബൺഡയോക്സൈഡ് വാതകം കടത്തിവിടുമ്പോൾ ഉണ്ടാകുന്നത് :
ഏറ്റവും ഉയർന്ന കലോറികമൂല്യമുള്ള ഇന്ധനം ഏത് ?
വായുവിൽ ഏറ്റവും കൂടുതൽ അടങ്ങിയിരിക്കുന്ന വാതകം ഏത്?

കാർബൺ ഡൈഓക്സൈഡുമായി ബന്ധപ്പെട്ട പ്രസ്‌താവനകളിൽ തെറ്റായിട്ടുള്ളത് ഏത്?

  1. കാർബൺ ഡൈഓക്സൈഡ് ഇന്ധനമായി ഉപയോഗിക്കാൻ കഴിയാത്ത ഒരു വാതകമാണ്.
  2. കാർബൺ ഡൈഓക്സൈഡ് അഗ്നിശമനികളിൽ ഉപയോഗിക്കുന്ന ഒരു വാതകമാണ്.
  3. കാർബൺ ഡൈഓക്സൈഡ് ഒരു ഹരിതഗൃഹ വാതകമാണ്.
  4. കാർബൺ ഡൈഓക്സൈഡിന്റെ ജലീയ ലായനിയുടെ pH മൂല്യം ഏഴിനേക്കാൾ കൂടുതലായിരിക്കും
    സോഡിയം അസറ്റേറ്റും സോഡാ ലൈമും ചേർത്ത് ചൂടാക്കുമ്പോൾ ലഭിക്കുന്ന വാതകം ?