Challenger App

No.1 PSC Learning App

1M+ Downloads
ഭാരതീയ സാഹിത്യാചാര്യന്മാർ കാവ്യശരീരമായി പരിഗണിച്ചത് എന്തെല്ലാം ?

ഭാവനിരപേക്ഷമായ രൂപം സാഹിത്യ കലയിൽ അസംഗതവും അസംഭവ്യവുമാണ്. എന്നാലും രൂപസൗന്ദര്യത്തെ ശ്രദ്ധിക്കാത്ത ഭാവപക്ഷപാതം അതിനെക്കാൾ അസംബന്ധമാണ്. വാക്കുകളുടെ കലയാണ് കവിതയെന്ന് നാം ധരിക്കണം. "കവിത മനുഷ്യരുടെ ഭാഷകൊണ്ട് സാധിക്കാവുന്ന വയിൽവച്ച് ഏറ്റവും ആഹ്ളാദമയവും പൂർണ്ണവുമായ ഉക്തിയാ"ണെന്ന മാത്യു ആർനോൾഡിന്റെ വാദത്തെ പണ്ടുതന്നെ ഭാരതീയ സാഹിത്യ നായകന്മാർ ശരിവച്ചിട്ടുള്ള - താണ്. കവിതയിലെ രൂപസൗന്ദര്യത്തിന്റെ ഉപാധികളെപ്പറ്റി ഗാഢമായി നിരൂപണം ചെയ്തുവച്ചിട്ടുണ്ട് അവരിൽ പലരും. ഭാവകൻ, രുദ്രടൻ, വാമനൻ, ദണ്ഡി എന്നിവർ വക്രോക്തി, അലങ്കാരം എന്നിവയെ കാവ്യഗാത്രമായെണ്ണന്നു. ഔചിത്യദീക്ഷയെ ക്ഷേമേന്ദ്രൻ അതിൽ കൂട്ടിക്കലർത്തി. അവസാനം ധ്വനിയിലും രസത്തിലും ചെന്നെത്തിയിട്ടേ അവരുടെ കാവ്യ സൗന്ദര്യത്തെ പറ്റിയുള്ള അന്വേഷണ തൃഷ്ണ ശമിച്ചിട്ടുള്ളു. ചുരുക്കത്തിൽ വികാരം, ശബ്ദം, താളം എന്നിങ്ങനെ കവിതയിലെ ഘടകങ്ങളെ വേർതിരിച്ചു കാണാം. ഇവയെ കവിതയിൽ വേർതിരിക്കാൻ വയ്യെങ്കിലും വാക്കുകളുടെ സ്വനനശക്തിയും ധ്വനന ശക്തിയുമുപയോഗിച്ച് ഭാവങ്ങളെ കൊരുത്തുകെട്ടി ഉണ്ടാക്കുന്ന സൗന്ദര്യമാണ് കവിതയിലെ സൗന്ദര്യം. അതു വാക്കുകളുടെ ശില്പകല അറിയുന്നവർക്കേ സാധ്യമാവുകയുള്ളൂ. അപ്പോഴും വാക്കുകളുടെ കലയാണ് കവിത. രസാത്മക വാക്യമാണ് കവിത എന്നും രമണീയാർഥ പ്രതിപാദകമായ ശബ്ദമാണ് കവിത എന്നും പറഞ്ഞ കാവ്യമർമ്മജ്ഞന്മാർ 'വാക്യമാണ് കവിത, ശബ്ദമാണ് കവിത' എന്നാണ് സമർഥമായി പറഞ്ഞതെന്ന് ശ്രദ്ധിക്കേണ്ടതുണ്ട്.

Aധ്വനിയും രസവും

Bഔചിത്യവും താളവും

Cവികാരവും ശബ്ദവും

Dവക്രോക്തിയും അലങ്കാരവും

Answer:

D. വക്രോക്തിയും അലങ്കാരവും

Read Explanation:

"ഭാവകൻ, രുദ്രടൻ, വാമനൻ, ദണ്ഡി എന്നിവർ വക്രോക്തി, അലങ്കാരം എന്നിവയെ കാവ്യഗാത്രമായെണ്ണന്നു." ഇവിടെ 'കാവ്യഗാത്രം' എന്നതുകൊണ്ട് 'കാവ്യശരീരം' എന്നാണ് അർത്ഥമാക്കുന്നത്.


Related Questions:

താഴെപ്പറയുന്നവയിൽ പുരസ്കാരം ലഭിച്ചിട്ടുള്ളതാർക്ക് ?
കേരള ചരിത്രത്ത സ്ത്രീപക്ഷ വീക്ഷണത്തിൽ വിലയിരുത്തുന്ന പഠനങ്ങൾ കൂടുതലുണ്ടായത് ഏത് കാലഘട്ടത്തിൽ ?
'കണ്ണിൻ്റെ കലയാണ് കവിത' എന്ന നിരീക്ഷണത്തിന്റെ പൊരുളെന്ത് ?
ഗദ്യഭാഗത്ത് അയ്യപ്പനെക്കുറിച്ച് ഉള്ള പരാമർശങ്ങളിൽ പെടാത്തത് ഏത് ?
വിദ്യാഭ്യാസം നേടിയവർക്കും സമൂഹത്തിനും ഇടയിൽ അതിരുകൾ ഉണ്ടായതിന് കാരണം എന്താണ് ?