Challenger App

No.1 PSC Learning App

1M+ Downloads
കടലിന്റെ ശീലമെന്ന് കവി കരുതുന്നത് എന്തിനെയാണ് ?

മലയ മഹാചല സാനു കുലുക്കിയ മത്ത ദ്വിരദം പായുമ്പോൾ കരിവരിവണ്ടിനു മദനീർ മോന്തി- ക്കവിളിൽപ്പറ്റാൻ തരമാകെ നിശ്ചലമവനെച്ചന്ദന ദാരുവിൽ നിർത്തിക്കെട്ടും തുടരില്ലേ കയർ, ചകിരിക്കയർ, കേരളമേ നിൻ കരശിൽപ്പത്തിൻ വിരുതല്ലോ. അലകടലുകളെ-ക്കരകളെ ദൂര- ത്താട്ടിയകറ്റിയ കടലുകളെ കൊടിയ കൊടുങ്കാറ്റോടിപ്പാഞ്ഞി- ട്ടക്കര കാണാക്കടലുകളെ എറയച്ചാലു കണക്കെത്താണ്ടിയ പെരുതാം പായക്കപ്പലുകൾ കരയെക്കരയൊടിണക്കി മനുഷ്യരെ- യൊരുമിപ്പിക്കും കപ്പലുകൾ അക്കൂറ്റൻ ജലജീവി വിടർത്തും ചിറകിലമർന്ന ഞരമ്പില്ലേ, കയർ, ചകിരിക്കയർ, കേരളമേ നിൻ കരശിൽപ്പത്തിൻ വിരുതല്ലോ.

Aകൊടുങ്കാറ്റിനോടു മത്സരിക്കുക

Bകരകളെ ദൂരേക്ക് തള്ളിമാറ്റുക

Cഎറയച്ചാലുകൾ കടക്കുക

Dപായ്ക്കപ്പലുകളെ കരകാണിക്കാതിരിക്കുക

Answer:

B. കരകളെ ദൂരേക്ക് തള്ളിമാറ്റുക

Read Explanation:

  • കടലിന്റെ ശീലമെന്ന് കവി കരുതുന്നത് കരകളെ ദൂരേക്ക് തള്ളിമാറ്റുക എന്നതാണ്


Related Questions:

സഹ്യപർവ്വത സാനുക്കളെ കുലുക്കിയ മത്ത ദ്വിരദം എന്താണ് ?
'പന്തങ്ങൾ' എന്ന പ്രസിദ്ധ കവിത എഴുതിയത് ?
കരകളെ തമ്മിൽ ബന്ധിപ്പിച്ച് മനുഷ്യരെ തമ്മിലിണക്കുന്നത് ആരാണ് ?
കവി കേരളത്തെ അഭിനന്ദിക്കുന്നത് എന്തിനാണ് ?

"താരിതു മാമകഹ്യദയം, വീണിതു

ചേരട്ടെ നിൻ തൃച്ചേവടിയിൽ

പാപശിലാകൂടത്തിനുമുയിരാം

കാരുണ്യത്തിൻ തൃച്ചേവടിയിൽ"

ഈ വരികളുടെ കർത്താവ്, കൃതി എന്നിവ സംബന്ധിച്ച് താഴെപ്പറയുന്നവയിൽ നിന്നും ശരിയുത്തരം തെരഞ്ഞെടുത്തെഴുതുക.