Challenger App

No.1 PSC Learning App

1M+ Downloads
ഗവേഷണ രീതിയുടെ സവിശേഷത ?

Aഅധ്യാപകൻ സഹായിക്കുന്നില്ല

Bതത്വങ്ങളെ സ്വയം കണ്ടെത്താൻ വിദ്യാർത്ഥിയെ അനുവദിക്കുന്നു

Cഗുണാത്മക വസ്തുക്കളിൽ കൂടി പഠിക്കുന്നു

Dഇവയൊന്നുമല്ല

Answer:

B. തത്വങ്ങളെ സ്വയം കണ്ടെത്താൻ വിദ്യാർത്ഥിയെ അനുവദിക്കുന്നു

Read Explanation:

ഗവേഷണം രീതി

  • ഗവേഷണം ഒരു കലയാണ്. ശാസ്ത്രവുമാണ്. 
  • ഒരു പ്രത്യേക കാര്യത്തെ കുറിച്ചുള്ള ശാസ്ത്രീയവും വ്യവസ്ഥാപിതവുമായ അന്വേഷണമാണ് ഗവേഷണം
  • "അറിവിൻറെ ഏതു മേഖലയിലും ഉള്ള നൂതന വസ്തുക്കൾക്കായുള്ള ശ്രദ്ധാപൂർവ്വമായ സൂക്ഷ്മാന്വേഷണമോ സവിശേഷ പരിശോധനയിലൂടെയുള്ള അന്വേഷണമോ ആണ് ഗവേഷണം"
  • വിജ്ഞാനത്തെ തേടിയുള്ള അന്വേഷണമാണ്
  • ബുദ്ധിപരമായ ഒരു അന്വേഷണമാണ്
  • കഠിനമായ പ്രവൃത്തിയാണ്
  • "അറിവിൻറെ ഏതു മേഖലയിലും ഉള്ള നൂതന വസ്തുക്കൾക്കായുള്ള ശ്രദ്ധാപൂർവ്വമായ സൂക്ഷ്മാന്വേഷണമോ സവിശേഷ പരിശോധനയിലൂടെയുള്ള അന്വേഷണമോ ആണ് ഗവേഷണം"

 

  • ഗവേഷകൻ എന്ന പദത്തിന് ഇംഗ്ലീഷ് പദം "researcher" എന്നാണ്.
  • ഈ പദത്തിലെ ഓരോ വർണവും ഒരു ഗവേഷകനുണ്ടായിരിക്കേണ്ട യോഗ്യതയിലേക്കു വിരൽ ചൂണ്ടുന്നു.
    • R - resourceful - പ്രത്യുൽപന്നമതി
    • E - enthusiastic - ഉത്സാഹമുള്ള
    • S - self direction - സ്വയം നിർണയിക്കൽ
    • E - expectation - പ്രത്യാശ
    • A - active - കർമക്ഷമം
    • R - reviewer - വിമർശകൻ
    • C - creativity - സൃഷ്ടിപരത
    • H - honesty - സത്യസന്ധത      
    • E - energetic - ഊർജസ്വലമായ 
    • R - renowned - പ്രഖ്യാതമായ 

 

ഗവേഷണത്തിന്റെ പൊതുസ്വഭാവങ്ങൾ

  • അന്വേഷണം
  • കാര്യകാരണ ബന്ധം
  • യുക്തി ബോധം
  • വസ്തുനിഷ്ടം
  • സാമാന്യവൽക്കരണം
  • സൂക്ഷ്മ നിരീക്ഷണം
  • പ്രശ്നപരിഹാരത്തിനുള്ള കഴിവ്
  • സത്യസന്ധമായ പ്രതിപാദനം
  • ആധികാരികത
  • ഋജുവായ ഭാഷ
  • അടുക്കും ചിട്ടയും
  • സാമാന്യ തത്വങ്ങളുടെയും സിദ്ധാന്തങ്ങളുടെയും ആവിഷ്കരണം

Related Questions:

ക്രിയാഗവേഷണ രീതിയുടെ ഉപജ്ഞാതാവ് ആര് ?
ഒരു സമൂഹ ലേഖനത്തിൽ കൂടുതൽ അംഗങ്ങളാൽ തിരഞ്ഞെടുക്കുന്ന അംഗമാണ് ?
മനോരോഗ ബാധിതരായവരുടെ രോഗ നിർണയത്തിലും ചികിത്സയിലും ഉപയോഗിക്കുന്ന മനശ്ശാസ്ത്രഗവേഷണ രീതി ?
കുട്ടികളിലെ ഉത്കണ്ഠ അവരുടെ പഠന സിദ്ധിയെ എങ്ങനെ സ്വാധീനിക്കുന്നു എന്നതിനെകുറിച്ച് ശാസ്ത്രീയമായി പഠിക്കുവാൻ ബാക്കി എല്ലാ ചരാചരങ്ങളെയും നിയന്ത്രിച്ചു കൊണ്ടുള്ള പഠന രീതി ഏത് ?
നിരീക്ഷണ പഠന സിദ്ധാന്തത്തിന്റെ (theory of observational learning) ശരിയായ പ്രക്രിയാഘട്ടങ്ങൾ ഏത് ?