Challenger App

No.1 PSC Learning App

1M+ Downloads
ഹൈഡ്രജന്റെ ഐസോട്ടോപ്പ് അല്ലാത്തത് ഏത്?

Aകാഡ്മിയം

Bഡ്യൂട്ടീരിയം

Cപ്രോട്ടിയം

Dട്രിഷ്യം

Answer:

A. കാഡ്മിയം

Read Explanation:

  • ഐസൊടോപ്പുകൾ - ഒരേ അറ്റോമിക നമ്പറും വ്യത്യസ്ത മാസ് നമ്പറുമുള്ള ഒരേ മൂലകത്തിന്റെ വ്യത്യസ്ത ആറ്റങ്ങൾ

  • ഐസൊടോപ്പുകൾ കണ്ടെത്തിയത് - ഫ്രഡറിക് സോഡി

  • ഏറ്റവും കൂടുതൽ ഐസൊടോപ്പുകൾ ഉള്ള മൂലകം - ടിൻ (10 എണ്ണം )

  • ഹൈഡ്രജന്റെ ഐസൊടോപ്പുകൾ - പ്രോട്ടിയം ,ഡ്യൂട്ടീരിയം ,ട്രിഷിയം

  • ഏറ്റവും ലളിതമായ ഹൈഡ്രജന്റെ ഐസൊടോപ്പ് - പ്രോട്ടിയം

  • ആണവ റിയാക്ടറുകളിൽ മോഡറേറ്റർ ആയി ഉപയോഗിക്കുന്നത് - ഘനജലം

  • ഘനജലത്തിൽ അടങ്ങിയിരിക്കുന്ന ഹൈഡ്രജന്റെ ഐസൊടോപ്പ് - ഡ്യൂട്ടീരിയം

  • ഹൈഡ്രജൻ ബോംബിന്റെ നിർമ്മാണത്തിനുപയോഗിക്കുന്ന ഹൈഡ്രജന്റെ ഐസൊടോപ്പുകൾ - ഡ്യൂട്ടീരിയം ,ട്രിഷിയം

  • ന്യൂക്ലിയാർ റിയാക്ടറുകളിൽ ഉപയോഗിക്കുന്ന ഹൈഡ്രജന്റെ ഐസൊടോപ്പ് - ഡ്യൂട്ടീരിയം

  • റേഡിയോ ആക്ടീവായ ഹൈഡ്രജന്റെ ഐസൊടോപ്പ് - ട്രിഷിയം

  • പ്രപഞ്ചത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന ഹൈഡ്രജന്റെ ഐസൊടോപ്പ് - പ്രോട്ടിയം


Related Questions:

Which of the following element has the highest melting point?
ഹൈഡ്രജന്റെ എമിഷൻ സ്പെക്ട്രത്തിൽ, അഞ്ചാമത്തെ ഊർജനിലയിൽ നിന്ന് ആദ്യത്തെ ഊർജ നിലയത്തിലേക്കുള്ള ഇലക്ട്രോണിന്റെ പരിവർത്തനത്തിന്റെ ഫലമായുണ്ടാകുന്ന ശ്രേണി കാണപ്പെടുന്നത് ?
The elements which is kept in water is
പ്രപഞ്ചത്തിലെ മൊത്തം ദ്രവ്യത്തിന്റെ മുക്കാൽ ഭാഗവും അടങ്ങിയിരിക്കുന്ന മൂലകം ഏത്?
' വനേഡിയം ' എന്ന മൂലകത്തിന്റെ പ്രതീകം ?