Question:
സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ സംബന്ധിച്ച് ചുവടെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത്?
1.സ്വദേശാഭിമാനി പത്രത്തിന്റെ സ്ഥാപകൻ.
2.ഇദ്ദേഹത്തിന്റെ പുസ്തകമായ"വൃത്താന്തപത്രപ്രവർത്തനം" പത്രപ്രവർത്തകരുടെ ബൈബിൾ "എന്ന് അറിയപ്പെടുന്നു.
3.1910 സെപ്റ്റംബർ-ൽ സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ തിരുനെൽവേലിയിലേക്ക് നാടുകടത്തി.
A1 മാത്രം ശരി
B2,3 മാത്രം ശരി
C1,2 മാത്രം ശരി
Dഎല്ലാം ശെരിയാണ്
Answer:
B. 2,3 മാത്രം ശരി
Explanation:
സ്വദേശാഭിമാനി രാമകൃഷ്ണപിള്ള
- ജനനം : 1878, മെയ് 25
- ജന്മ സ്ഥലം : നെയ്യാറ്റിൻകര
- ജന്മഗൃഹം : കൂടില്ല വീട് / കൂടില്ലാ തറവാട് (അതിയന്നൂർ.)
- പിതാവ് : നരസിംഹൻ
- മാതാവ് : ചക്കിയമ്മ
- മകൾ : ഗോമതി
- മരണം : 1916, മാർച്ച് 28
- “പൗര സ്വാതന്ത്ര്യത്തിന്റെ കാവൽഭടൻ” എന്നറിയപ്പെടുന്നു
- തിരുവനന്തപുരത്തെ കേരളത്തിന്റെ തലസ്ഥാനം ആക്കണം എന്ന് ആദ്യമായി അഭിപ്രായപ്പെട്ട നവോത്ഥാന നായകൻ
- 1910 ൽ ശ്രീമൂലം പ്രജാസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു
- “ഐക്യ കേരളം” എന്ന ആശയം ഉൾക്കൊണ്ട് തന്റെ മകൾക്ക് “ഗോമതി” എന്ന പേര് നൽകിയ നവോത്ഥാന നായകൻ
- കൊല്ലത്തു നിന്നും ആരംഭിച്ച “മലയാളി” എന്ന പ്രസിദ്ധീകരണത്തിന്റെ എഡിറ്റർ
- “രാമാനുജൻ” എന്ന പ്രതിവാര പത്രം ആരംഭിച്ച വ്യക്തി
- രാമകൃഷ്ണപിള്ള അന്തരിച്ച വർഷം : 1916 മാർച്ച് 28.
- ക്ഷയ രോഗ ബാധിതനായ സ്വദേശാഭിമാനി രാമകൃഷ്ണപിള്ള അന്തരിച്ച സ്ഥലം : കണ്ണൂർ
- സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ ശവകുടീരം സ്ഥിതി ചെയ്യുന്നത് : പയ്യാമ്പലം.
- രാമകൃഷ്ണപിള്ളയുടെ പ്രതിമ സ്ഥാപിച്ചിരിക്കുന്നത് : പാളയം തിരുവനന്തപുരം.
- 1958 രാമകൃഷ്ണപിള്ളയുടെ പ്രതിമ അനാച്ഛാദനം ചെയ്തത് : ഡോക്ടർ രാജേന്ദ്ര പ്രസാദ്.
- സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ ജന്മ ഗ്രഹത്തെ തിരുവനന്തപുരം പ്രസ് ക്ലബ് ഔദ്യോഗികമായി ഏറ്റെടുത്ത വർഷം : 2014 ഡിസംബർ 29.
സ്വദേശാഭിമാനി പത്രം:
- വക്കം മൗലവി ആരംഭിച്ച പത്രം
- സ്വദേശാഭിമാനി പത്രത്തിലെ ആദ്യ എഡിറ്റർ : സി പി ഗോവിന്ദപിള്ള.
- സ്വദേശാഭിമാനിയുടെ പത്രാധിപസ്ഥാനം കെ രാമകൃഷ്ണപിള്ള ഏറ്റെടുത്ത വർഷം : 1906 ജനുവരി 17
- സ്വദേശാഭിമാനി പത്രത്തിന്റെ എഡിറ്ററായിരുന്നതിനു ശേഷം അദ്ദേഹം “സ്വദേശഭിമാനി രാമകൃഷ്ണപിള്ള” എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി.
- സ്വദേശാഭിമാനി” എന്ന ബിരുദമുദ്ര നൽകി രാമകൃഷ്ണപിള്ളയെ ആദരിച്ചത് : മലേഷ്യൻ മലയാളികൾ.
- സ്വദേശാഭിമാനി” എന്ന ബിരുദമുദ്ര നൽകി രാമകൃഷ്ണപിള്ളയെ ആദരിച്ചത് : 1912 സെപ്റ്റംബർ 28.
സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ നാടുകടത്തൽ:
- തിരുവിതാംകൂർ ദിവാൻ ആയിരുന്ന പി രാജഗോപാലാചാരിയെ വിമർശിച്ച് എഴുതിയതിനായിരുന്നു സ്വദേശാഭിമാനി പത്രം അടച്ചു പൂട്ടിയത്.
- തിരുവിതാംകൂറിൽ നിന്ന് നാടുകടത്തപ്പെട്ട ആദ്യ പത്രാധിപർ : സ്വദേശാഭിമാനി രാമകൃഷ്ണപിള്ള.
- സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ നാടുകടത്തിയ വർഷം : 1910 സെപ്റ്റംബർ 26. (1086 കന്നി 10)
- “കന്നി 10 സംഭവം” എന്നത് സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ നാടുകടത്തലുമായി ബന്ധപ്പെട്ടതാണ്.
- സ്വദേശാഭിമാനി രാമകൃഷ്ണപിള്ള നാടുകടത്തപ്പെട്ട സ്ഥലം : തിരുനെൽവേലി.
- സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ നാടുകടത്തിയ സമയത്തെ തിരുവിതാംകൂർ ദിവാൻ : പി രാജഗോപാലാചാരി.
- സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ നാടുകടത്തിയ സമയത്തെ തിരുവിതാംകൂർ ഭരണാധികാരി : ശ്രീമൂലം തിരുനാൾ.
- നാടുകടത്തപ്പെട്ടതിനുശേഷം സ്വദേശാഭിമാനി രാമകൃഷ്ണപിള്ള പത്രാധിപത്യം ഏറ്റെടുത്ത പ്രസിദ്ധീകരണം : ആത്മപോഷിണി (1913 കുന്നംകുളം).