Challenger App

No.1 PSC Learning App

1M+ Downloads

പഴശ്ശി കലാപവുമായി ബന്ധപ്പെട്ട് ചുവടെ കൊടുത്തിരിക്കുന്ന ഏതൊക്കെ പ്രസ്താവനകൾ ശരിയാണ് ?

  1. കോട്ടയം പ്രദേശത്തെ നികുതി പിരിക്കാനുള്ള അവകാശം പഴശ്ശിയുടെ അമ്മാവനായ കുറുമ്പ്രനാട്ട് രാജക്ക് നൽകിയത് കലാപകാരണമായി.
  2. ഗോത്രവർഗ്ഗക്കാരായ കുറിച്യരുടേയും കുറുമ്പരുടെയും സഹായം കലാപ ത്തിന് ലഭിച്ചു
  3. വയനാട്ടിലെ കോൽക്കാരുടെ സഹായത്തോടെ ബ്രിട്ടീഷുകാർ പഴശ്ശിയുടെ താവളം കണ്ടെത്തി.
  4. തിരുവിതാംകൂറിലെ രാജാവായിരുന്നു പഴശ്ശിരാജ

    Aമൂന്ന് മാത്രം ശരി

    Bഒന്നും രണ്ടും മൂന്നും ശരി

    Cഎല്ലാം ശരി

    Dഒന്ന് തെറ്റ്, നാല് ശരി

    Answer:

    B. ഒന്നും രണ്ടും മൂന്നും ശരി

    Read Explanation:

    • കോട്ടയം രാജവംശത്തിലെ അംഗമായിരുന്ന പഴശ്ശിരാജാവിന് അവകാശപ്പെട്ട നികുതി പിരിവ്, ബ്രിട്ടീഷുകാർ കുറുമ്പ്രനാട്ടിലെ രാജാവിന് കൈമാറിയതാണ് ഒന്നാം പഴശ്ശി കലാപത്തിന് (1793-1797) പ്രധാന കാരണം.

    • രണ്ടാം പഴശ്ശി കലാപത്തിൽ (1800-1805) പഴശ്ശിയെ ഏറ്റവുമധികം സഹായിച്ചത് കുറിച്യർ, കുറുമ്പർ തുടങ്ങിയ ഗോത്രവർഗ്ഗക്കാരായിരുന്നു. ഇവരുടെ സഹായത്തോടെയാണ് പഴശ്ശി ഒളിപ്പോര് നടത്തിയത്.

    • കോട്ടയം രാജവംശത്തിലെ അംഗമായിരുന്നു പഴശ്ശിരാജാ (കേരള വർമ്മ പഴശ്ശിരാജാ).


    Related Questions:

    തിരുവിതാംകൂറിലെ 'പണ്ടാരപ്പാട്ടം വിളംബരം' എന്തുമായി ബന്ധപ്പെട്ടതാണ് ?
    'മാമാങ്കം' നടന്നിരുന്നത് ഏതു നദിയുടെ തീരത്താണ്?
    ഉദയം പേരൂർ സുനഹദോസ് നടന്ന വർഷം

    1941ലെ കയ്യൂർ ലഹളയുമായി ബന്ധപ്പെട്ട് 1943ൽ കണ്ണൂർ സെൻട്രൽ ജയിലിൽ വച്ച് തൂക്കിക്കൊന്നവരുടെ പട്ടികയിൽ നിന്ന് ശരിയായവ തിരഞ്ഞെടുത്തെഴുതുക.

    (i) പൊടവര കുഞ്ഞമ്പു നായർ

    (ii) കോയിത്താറ്റിൽ ചിരുകണ്ടൻ

    (iii) ചൂരിക്കാടൻ കൃഷ്‌ണൻ നായർ

    (iv) പള്ളിക്കൽ അബൂബക്കർ

    കുലശേഖര രാജാക്കൻമാരുടെ ഒരു പരമ്പർ AD 800 മുതൽ 1124 വരെ കേരളം ഭരിച്ചിരുന്നു. അവരുടെ തലസ്ഥാനം ഏതായിരുന്നു ?