Challenger App

No.1 PSC Learning App

1M+ Downloads
NDPS നിയമ പ്രകാരം താഴെ പറയുന്നതിൽ ശരിയായ പ്രസ്താവന ഏത് ?

Aകേരളത്തിൽ കഞ്ചാവ് കൈവശം വയ്ക്കുന്നതിന് ഒരു വ്യക്തിക്ക് 18 വയസ് തികയണം

Bകേരളത്തിൽ കഞ്ചാവ് കൈവശം വയ്ക്കുന്നതിന് ഒരു വ്യക്തിക്ക് 21 വയസ് തികയണം

Cകേരളത്തിൽ ആർക്കും കഞ്ചാവ് കൈവശം വയ്ക്കാം

Dകേരളത്തിൽ കഞ്ചാവ് കൈവശം വയ്ക്കുന്നത് കുറ്റകരമാണ്

Answer:

D. കേരളത്തിൽ കഞ്ചാവ് കൈവശം വയ്ക്കുന്നത് കുറ്റകരമാണ്

Read Explanation:

നർക്കോട്ടിക് ഡ്രഗ്‌സ് & സൈക്കോട്രോപിക് സബ്സ്റ്റൻസസ് (NDPS) ആക്ട്, 1985

  • ഏതെങ്കിലും മയക്കുമരുന്ന് അല്ലെങ്കിൽ ലഹരി പദാർത്ഥം ഉൽപ്പാദിപ്പിക്കാനും കൃഷി ചെയ്യാനും വയ്ക്കാനും, വിൽക്കാനും, വാങ്ങാ നും, ഉപഭോഗത്തിനുമുള്ള അവകാശങ്ങളെ നിയന്ത്രിക്കുന്നതിന് ഇന്ത്യൻ പാർലമെന്റ് പാസ്സാക്കിയ നിയമം

  • NDPS 1985 ആക്ട് ബാധകമാകുന്നത് ഇന്ത്യ മുഴുവൻ ആണ്

  • കൂടാതെ ഈ നിയമം ഇന്ത്യയിലേക്കും ഇന്ത്യക്ക് പുറത്തുള്ള എല്ലാ ഇന്ത്യൻ പൗരന്മാർക്കും ഇന്ത്യയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കപ്പലു കളിലും വിമാനങ്ങളിലുമുള്ള എല്ലാ വ്യക്തികൾക്കും ബാധകമാണ്.

  • NDPS നിയമ പ്രകാരം കേരളത്തിൽ കഞ്ചാവ് കൈവശം വയ്ക്കുന്നത് കുറ്റകരമാണ്


Related Questions:

NDPS നിയമ പ്രകാരം മജിസ്ട്രേറ്റിൻ്റെയോ ഗസറ്റഡ് ഉദ്യോഗസ്ഥന്റെയോ സാന്നി ദ്യത്തിൽ അല്ലാതെ, മയക്കുമരുന്ന് കൈവശം സൂക്ഷിച്ചിരുന്ന ഒരാളുടെ ദേഹപരി ശോധന നടത്തുകയാണെങ്കിൽ, ദേഹപരിശോധന കഴിഞ്ഞ് എത്ര മണിക്കൂറി നുള്ളിൽ ആയതിന്റെ റിപ്പോർട്ട് ദേഹപരിശോധന നടത്തിയ ഉദ്യോഗസ്ഥൻ തന്റെ തൊട്ടു മുകളിലുള്ള മേലുദ്യോഗസ്ഥന് നൽകണം ?
എൻ. ഡി. പി. എസ്‌. നിയമം 1985 ലെ ഏത് വകുപ്പ് പ്രകാരമാണ് വധശിക്ഷ നൽകുവാൻ വ്യവസ്ഥയുള്ളത് ?
1985 ലെ നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് ആക്ടിലെ സെക്ഷൻ 31 എ പ്രകാരമുള്ള വധശിക്ഷ ഏതൊക്കെ കുറ്റങ്ങൾക്ക് ബാധകമാണ്?
എൻ ഡി പി എസ് നിയമപ്രകാരം, ഒരു വ്യക്തി മനഃപൂർവ്വം തൻ്റെ വീട്ടിൽ മയക്കുമരുന്ന് സൂക്ഷിക്കാൻ അനുവദിച്ചാൽ നിയമപരമായി എന്ത് സംഭവിക്കും?

NDPS നിയമവുമായി ബന്ധപ്പെട്ട് താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകൾ പരിശോധിക്കുക.

  1. കേരള ഗവൺമെൻ്റ് 1985-ൽ പാസാക്കിയ നിയമമാണ് NDPS Act, 1985.
  2. മയക്കുമരുന്നു കച്ചവടത്തിലൂടെ നേടിയ അനധികൃത സമ്പത്ത് കണ്ടുകെട്ടുന്നതിനുള്ള അധികാരം മേൽ നിയമത്തിൽ ഉണ്ട്.
  3. മയക്കുമരുന്ന് ഉപയോഗിക്കുന്നത് മേൽ നിയമപ്രകാരം കുറ്റകരമാണ്.
  4. വധശിക്ഷ നൽകാവുന്ന വകുപ്പുകൾ മേൽ നിയമപ്രകാരം നിലവിൽ ഉണ്ട്.