Question:

ഇവയിൽ ശരിയായ പ്രസ്താവന ഏത്?

1.മനുഷ്യക്കടത്ത്, അടിമത്തം, നിർബന്ധിച്ച് തൊഴിലെടുപ്പിക്കൽ എന്നിവ നിരോധിക്കുന്നത് ആർട്ടിക്കിൾ 23 പ്രകാരമാണ്.

2.ഇഷ്ടമുള്ള മതത്തിൽ വിശ്വസിക്കുന്നതിനും ആചരിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനുമുള്ള അവകാശം നൽകുന്നത് ആർട്ടിക്കിൾ 25 ആണ്.

3.കരുതൽ തടങ്കൽ നെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ് ആണ്  അനുച്ഛേദം 22.

 

A1 മാത്രം ശരി

B1,3 മാത്രം ശരി

C2,3 മാത്രം ശരി

Dഎല്ലാം ശരിയാണ്

Answer:

D. എല്ലാം ശരിയാണ്

Explanation:

  • ആർട്ടിക്കിൾ 22 - അന്യായമായ അറസ്റ്റിനും ,തടങ്കലിൽ വയ്ക്കുന്നതിനുമെതിരായ അവകാശം 
  • കരുതൽ തടങ്കലിനെ ക്കുറിച്ച് പ്രതിപാദിക്കുന്നത് ഇതിലാണ് 
  • കരുതൽ തടങ്കൽ നിയമ പ്രകാരം അറസ്റ്റിലായ ആദ്യ വ്യക്തി - എ. കെ . ഗോപാലൻ 
  • കരുതൽ തടങ്കൽ നിയമം നിലവിൽ വന്നത് - 1950 ഫെബ്രുവരി 26 

  • ആർട്ടിക്കിൾ 23 - അടിമപ്പണി അല്ലെങ്കിൽ കൂലി നൽകാതെ നിർബന്ധിത  വേല ചെയ്യിപ്പിക്കൽ , മനുഷ്യ വ്യാപാരം ,അടിമകളാക്കി ഉപയോഗിക്കുക തുടങ്ങിയവ നിരോധിച്ചിരിക്കുന്നു 

നിർബന്ധിത ജോലി തടയാനും മിനിമം കൂലി നടപ്പിലാക്കാനും പ്രാബല്യത്തിൽ വന്ന നിയമങ്ങൾ 

  • Bonded Labour System ( Abolition ) Act ,1976
  • Minimum Wages Act ,1948
  • Contract Labour Act , 1970 
  • Equal Remuneration Act , 1976 

  • ആർട്ടിക്കിൾ 24 - വ്യവസായ ശാലകളിലും അപകടകരമായ മേഖലകളിലും കുട്ടികളെ ജോലിക്ക് നിയോഗിക്കുന്നത് നിരോധിച്ചിരിക്കുന്നു 
  • ലോക ബാല വേല വിരുദ്ധ ദിനം -ജൂൺ 12 
  • ബാലവേല ഉപയോഗിച്ചിട്ടില്ലാത്ത ഉൽപ്പന്നങ്ങൾക്ക് നൽകുന്ന മുദ്ര - റഗ് മാർക്ക് 
  • റഗ് മാർക്ക്  നിലവിൽ അറിയപ്പെടുന്നത് - ഗുഡ് വീവ് 

Related Questions:

താഴെപ്പറയുന്നവയിൽ മൗലികാവകാശം അല്ലാത്തത് ഏത് ?

പ്രാഥമിക വിദ്യാഭ്യാസത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ആര്‍ട്ടിക്കിള്‍ ഏത് ?

ഇന്ത്യൻ ഭരണഘടനയുടെ എത്രാമത്തെ ഭാഗത്തിലാണ് മൗലിക അവകാശങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത് ?

ഇന്ത്യൻ ഭരണഘടന പൗരന്മാർക്ക് ഉറപ്പു നൽകുന്ന മൗലികാവകാശങ്ങളിൽ പെടാത്തത് ?

മൗലിക അവകാശം ഉൾപ്പെടുത്തിയിരിക്കുന്ന ഭാഗം ഏത് ?