Question:
ജുഡീഷ്യൽ റിവ്യൂവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏതാണ് ?
i) പാർലമെന്റ് നിർമ്മിക്കുന്ന നിയമങ്ങൾ ഭരണഘടനാനുസൃതമാണോ അല്ലയോ എന്ന് തീരുമാനിക്കുന്നത്തിനുള്ള കോടതിയുടെ അധികാരമാണ് ജുഡീഷ്യൽ റിവ്യൂ
ii) ജുഡീഷ്യൽ റിവ്യൂ ആശയം ഇന്ത്യ കടമെടുത്തിരിക്കുന്നത് - അമേരിക്കയിൽ നിന്നാണ്
iii) ജുഡീഷ്യൽ റിവ്യൂവിനെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടന വകുപ്പ് - അനുച്ഛേദം 13
Ai ശരി
Bi , ii ശരി
Ciii ശരി
Dഎല്ലാം ശരി
Answer:
D. എല്ലാം ശരി
Explanation:
- ജുഡീഷ്യൽ അവലോകനം(റിവ്യൂ) എന്നത് നിയമങ്ങളുടെയും എക്സിക്യൂട്ടീവ് നടപടികളുടെയും സർക്കാർ തീരുമാനങ്ങളുടെയും ഭരണഘടനാപരവും നിയമസാധുതയും അവലോകനം ചെയ്യാനുള്ള ജുഡീഷ്യറിയുടെ അധികാരത്തെ സൂചിപ്പിക്കുന്നു.
- ജുഡീഷ്യൽ റിവ്യൂ, നിയമവാഴ്ചയുടെ തത്വങ്ങൾ ഉയർത്തിപ്പിടിക്കുന്നതിലും മൗലികാവകാശങ്ങൾ സംരക്ഷിക്കുന്നതിലും നിർണായക പങ്ക് വഹിക്കുന്നു.
- ജുഡീഷ്യൽ റിവ്യൂവിനെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടന വകുപ്പ് - അനുച്ഛേദം 13
- ഭരണഘടനയുടെ 13-ാം അനുച്ഛേദം മൗലികാവകാശങ്ങളുമായി പൊരുത്തപ്പെടാത്തതോ ലംഘിക്കുന്നതോ ആയ ഏതൊരു നിയമവും അസാധുവാകുമെന്ന് പ്രഖ്യാപിക്കുന്നു.
- അതിനാൽ തന്നെ ഭരണഘടനയുടെ സംരക്ഷകൻ എന്ന നിലയിൽ ഇന്ത്യൻ സുപ്രീം കോടതിക്ക് നിയമങ്ങളുടെ ഭരണഘടനാ സാധുത പരിശോധിക്കാൻ അധികാരമുണ്ട്.
- ജുഡീഷ്യൽ റിവ്യൂ ആശയം ഇന്ത്യ കടമെടുത്തിരിക്കുന്നത് അമേരിക്കൻ ഭരണഘടനയിൽ നിന്നാണ്