Question:
ചിരകാല അധിവാസം മുഖേന 1951 ൽ ഇന്ത്യൻ പൗരത്വം നേടിയ വ്യക്തി ?
Aലാറി ബേക്കർ
Bആംഗസ്സ് ഡീറ്റൻ
Cമദർ തെരേസ
Dകൈലാസ സത്യാർത്ഥി
Answer:
C. മദർ തെരേസ
Explanation:
ഇന്ത്യൻ പൗരത്വം ലഭിക്കുന്ന രീതികൾ
- 1955ലെ ഇന്ത്യൻ പൗരത്വ നിയമം ഒരു വ്യക്തിക്ക് ഇന്ത്യൻ പൗരത്വം ലഭിക്കുന്ന രീതികളെക്കുറിച്ച് പ്രതിപാദിക്കുന്നു
ഇതുപ്രകാരം ഒരു വ്യക്തിക്ക് 5 രീതിയിലാണ് ഇന്ത്യൻ പൗരത്വം ലഭിക്കുന്നത് :
- ജന്മസിദ്ധമായ പൗരത്വം (By Birth)
- പിന്തുടർച്ച വഴിയുള്ള പൗരത്വം (By Descent)
- രജിസ്ട്രേഷൻ മുഖാന്തിരം (By Registration)
- ചിര കാലവാസം മുഖേന (By Naturalization)
- പ്രാദേശിക സംയോജനം മൂലം (By Incorporation of Territories)
ചില കാലമാസം മുഖേന പൗരത്വം നേടാനാവുന്ന വിഭാഗങ്ങൾ
- അപേക്ഷകൻ ഇന്ത്യക്കാർക്ക് പൗരത്വം നിഷേധിക്കുന്ന ഏതെങ്കിലും രാജ്യത്തെ പൗരൻ അല്ലെങ്കിൽ.
- അപേക്ഷകൻ ഏതെങ്കിലും രാജ്യത്തെ പൗരൻ ആണെങ്കിൽ ഇന്ത്യയിലെ പൗരത്വത്തിനുള്ള അപേക്ഷ സ്വീകരിക്കപ്പെടുന്ന മുറക്ക് മുൻ പൗരത്വം ഉപേക്ഷിക്കുമെങ്കിൽ.
- പൗരത്വത്തിന് അപേക്ഷിക്കുന്നതിന് മുൻപുള്ള 12 മാസക്കാലം ഇന്ത്യയിൽ താമസിക്കുകയോ ഇന്ത്യൻ ഗവൺമെൻറ് സർവീസിൽ പ്രവർത്തിക്കുകയോ ചെയ്ത വ്യക്തി.
- മുകളിൽ പറഞ്ഞ 12 മാസത്തിനു മുൻപുള്ള 14 വർഷക്കാലം ഇന്ത്യയിൽ താമസിക്കുകയോ ഗവൺമെൻറ് സർവീസിൽ പ്രവർത്തിക്കുകയോ ഭാഗികമായി ഒന്നിലും ഭാഗികമായി മറ്റൊന്നിലും ആകെ 11 വർഷം എങ്കിലും ഇന്ത്യയിൽ ചെലവഴിച്ചിട്ടുള്ള വ്യക്തിയാണെങ്കിൽ.
- അപേക്ഷകൻ നല്ല സ്വഭാവമുള്ള വ്യക്തിയാണെങ്കിൽ
- ഭരണഘടനയുടെ എട്ടാം ഷെഡ്യൂളിൽ വ്യക്തമാക്കിയിട്ടുള്ള ഏതെങ്കിലും ഒരു ഭാഷയിൽ മതിയായ അറിവുള്ള വ്യക്തി.
- ചില കാലമാസം മുഖേന പൗരത്വം സ്വീകരിക്കുമ്പോൾ ഇന്ത്യയിൽ താമസിക്കാനോ ഗവൺമെൻറ് സർവീസിൽ കേവലം അനുഷ്ഠിക്കാനും ഉദ്ദേശിക്കുന്നുണ്ടെങ്കിൽ
- ഇന്ത്യയ്ക്ക് അംഗത്വം ഉള്ള ഏതെങ്കിലും അന്താരാഷ്ട്ര സംഘടനയിൽ പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ
- ഇന്ത്യയിൽ ഏതെങ്കിലും സൊസൈറ്റിയിൽ / കമ്പനിയിൽ / സ്ഥാപനങ്ങളിൽ പ്രവർത്തിക്കുവാൻ ആഗ്രഹിക്കുന്നുവെങ്കിൽ.
- ചിരകാലവാസം മുഖേന പൗരത്വം നേടുന്ന ഓരോ പൗരനും ഇന്ത്യൻ ഭരണഘടനയോട് കൂറ് പുലർത്തുമെന്ന് പ്രതിജ്ഞ എടുത്തിരിക്കണം
- ചിരകാലവാസം മുഖേന മദർ തെരേസ ഇന്ത്യൻ പൗരത്വം നേടിയ വർഷം - 1951
- 1989ൽ 'വാസ്തുവിദ്യ ഗാന്ധി' എന്നറിയപ്പെടുന്ന ലാറി ബേക്കർ ഇന്ത്യൻ പൗരത്വം ചിരകാലവാസം മുഖേന നേടിയിരുന്നു.