Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ ആണവ ഗവേഷണത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആരാണ് ?

Aഹോമി. ജെ. ഭാഭ

Bസി.വി. രാമൻ

Cആര്യ ഭടൻ

Dഎസ്. ചന്ദ്രശേഖർ

Answer:

A. ഹോമി. ജെ. ഭാഭ

Read Explanation:

ഹോമി ജഹാംഗീർ ഭാഭാ

  • ഇന്ത്യയുടെ ആണവ ഗവേഷണത്തിന്റെ പിതാവ്
  • ഇന്ത്യൻ ആണവോർജകമ്മീഷന്റെ ആദ്യ അധ്യക്ഷൻ
  • ഇന്ത്യൻ അറ്റോമിക് എനർജി കമ്മീഷൻ നിലവിൽ വന്ന വർഷം - 1948
  • ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ചിന്റെ സ്ഥാപക ഡയറക്ടർ (1945)

  • 1939-ൽ ചില ചെറിയ കണങ്ങൾക്ക് മീസോൺ എന്ന് നാമകരണം ചെയ്ത വ്യക്തി.
  • 1951-ൽ ഇന്ത്യൻ സയൻസ് കോൺഗ്രസിന്റെ പ്രസിഡന്റായി.
  • 1954-ൽ രാജ്യം അദ്ദേഹത്തെ പത്മഭൂഷൺ നൽകി ആദരിച്ചു.

  • 1955-ൽ ഐക്യരാഷ്ട്രസഭയുടെ മേൽനോട്ടത്തിൽ ജനീവയിൽ നടന്ന ആണവോർജ്ജത്തിന്റെ സമാധാനപരമായ ഉപയോഗങ്ങളെക്കുറിച്ചുള്ള അന്താരാഷ്ട്ര കോൺഫറൻസിന്റെ ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ടു. 
  • 1966-ൽ യൂറോപ്പിലുണ്ടായ വിമാനാപകടത്തിൽ അദ്ദേഹം മരണമടഞ്ഞു.

ഭാഭാ അറ്റോമിക് റിസർച്ച് സെന്റർ (BARC)

  • ഇന്ത്യയുടെ ആദ്യത്തെ ആണവ ഗവേഷണ കേന്ദ്രമായ ഭാഭാ അറ്റോമിക് റിസർച്ച് സെന്റർ സ്ഥാപിച്ചത് ഡോ. ഭാഭയുടെ നിരന്തര പരിശ്രമങ്ങളുടെ ഫലമായാണ്.
  • 1954-ൽ ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ചിലെ ശാസ്ത്രജ്ഞരെ ഉൾപ്പെടുത്തിക്കൊണ്ട് അറ്റോമിക് എനർജി എസ്റ്റാബ്ലിഷ്മെന്റ്എന്ന പേരിലാണ് ഈ സ്ഥാപനം ആദ്യമായി രൂപീകരിച്ചത്
  • 1957-ൽ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്റുവാണ്  സ്ഥാപനം ഉദ്ഘാടനം ചെയ്തുകൊണ്ട് രാജ്യത്തിന് സമർപ്പിച്ചത്
  • 1966-ൽ ഹോമി ജഹാംഗീർ ഭാഭായുടെ നിര്യാണത്തിനു ശേഷം ഭാഭാ അറ്റോമിക് റിസർച്ച് സെന്റർ എന്നു പുനർനാമകരണം ചെയ്യപ്പെട്ടു.
  • ഇന്ത്യയിലെ ഏറ്റവും പ്രധാനപെട്ട ആണവ ഗവേഷണ കേന്ദ്രം ആണിത് 
  • ഭാഭാ അറ്റോമിക് റിസർച്ച് സെന്റർ സ്ഥിതി ചെയ്യുന്നത് - ട്രോംബെ

Related Questions:

The energy production in the Sun and Stars is due to
ഏഷ്യയിലെ ആദ്യ ആണവ വൈദ്യുതി ഉത്പാദന കേന്ദ്രം ഏതാണ് ?
ഒരു പ്രതിഭാസവുമായി ബന്ധപ്പെട്ട ഏതാനും നൽകിയിരിക്കുന്നു. പ്രസ്‌താവനകൾ (1) ഈ പ്രതിഭാസം കണ്ടുപിടിച്ചത് ഹെൻറി ബക്ക്വറൽ ശാസ്ത്രജ്ഞൻ ആണ്. എന്ന (ii) ഈ പ്രതിഭാസത്തിൽ ചില മൂലകങ്ങൾ സ്വയം വികിരണം പുറപ്പെടുവി ക്കുന്നു. (iii) ആൽഫ, ബീറ്റ, എന്നീ വികിരണങ്ങളാണ് ഈ മൂലകങ്ങൾ പുറപ്പെടുവിക്കുന്നത്. ഇവിടെ സൂചിപ്പിച്ച പ്രതിഭാസം ഏത് ?
Father of Nuclear Research in India :
വ്യത്യസ്ത‌മായതിനെ കണ്ടെത്തുക