Challenger App

No.1 PSC Learning App

1M+ Downloads
‘പ്രത്യക്ഷ രക്ഷാ ദൈവസഭ’ എന്ന പരിഷ്കരണ പ്രസ്ഥാനം ആരംഭിച്ചത് ?

Aഅയ്യങ്കാളി

Bബ്രഹ്മാനന്ദ ശിവയോഗി

Cവൈകുണ്ഠ സ്വാമികൾ

Dകുമാര ഗുരുദേവൻ

Answer:

D. കുമാര ഗുരുദേവൻ

Read Explanation:

പ്രത്യക്ഷ രക്ഷാ ദൈവസഭ (പി ആർ ഡി എസ്) :

  • അവശത അനുഭവിക്കുന്ന ദളിതരുടെ മോചനത്തിനായി കുമാര ഗുരുദേവൻ  സ്ഥാപിച്ച സംഘടന
  • സ്ഥാപിതമായ വർഷം : 1909
  • ആസ്ഥാനം : ഇരവിപേരൂർ, പത്തനംതിട്ട 
  • സഭയുടെ മുഖപത്രം : ആദിയാർ ദീപം
  • “നിന്റെ നുള്ളരിയും ചില്ലിക്കാശും കൊണ്ട് സഭ വളർത്തുക” എന്ന് ആഹ്വാനം ചെയ്ത നവോധാന നായകൻ : പൊയ്കയിൽ യോഹന്നാൻ (കുമാര ഗുരുദേവൻ). 
  • ദളിതരായ ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും പി ആർ ഡി എസ് അംഗം ആക്കുന്നതിനു വേണ്ടി കുമാര ഗുരുദേവൻ വളരെയധികം പ്രയത്നിച്ചു. 
  • പി ആർ ഡി എസിന്റെ വിവിധ പ്രവർത്തനങ്ങൾക്കായി തിരുവിതാംകൂറിലെ വിവിധ ഭാഗങ്ങളിൽ ഏകദേശം 125 ഏക്കറോളം ഭൂമി അദ്ദേഹം വാങ്ങിച്ചു.  
  • ക്രൈസ്തവനും ഹിന്ദുവും അല്ലാത്ത ദ്രാവിഡ ദളിതൻ എന്ന ആശയം കൊണ്ടുവന്ന സാമൂഹ്യപരിഷ്കർത്താവ് : പൊയ്കയിൽ യോഹന്നാൻ. 

പ്രത്യക്ഷ രക്ഷാ ദൈവ സഭയുടെ ഉപ ആസ്ഥാനങ്ങൾ: 

  1. അമരക്കുന്ന്‌
  2. ഉദിയൻകുളങ്ങര

Related Questions:

The real name of Dr. Palpu, the social reformer of Kerala :
ആത്മവിദ്യാ കാഹളം എന്ന ഗ്രന്ഥം രചിച്ചതാര് ?
Sree Narayana Guru founded the Advaita Ashram at :

കേരളത്തിലെ പത്രങ്ങളും അവയുമായി ബന്ധപ്പെട്ട വ്യക്തികളും തന്നിരിക്കുന്നു. അവയിൽ ശരിയായ ജോടി കണ്ടെത്തുക.

i) മാതൃഭൂമി – കെ. പി. കേശവമേനോൻ 

ii) കേരള  കൗമുദി  -  സി.വി. കുഞ്ഞുരാമൻ

iii) അൽ അമീൻ - വക്കം അബ്ദുൾ ഖാദർ മൗലവി

Who started Sanskrit Educational Centre called Tatva Prakasika Ashram at Calicut ?