App Logo

No.1 PSC Learning App

1M+ Downloads
താപം പ്രേഷണം ചെയ്യപ്പെടുന്ന രീതികളിൽ പ്പെടാത്തത് ഏത് ?

Aചാലനം

Bസംവഹനം

Cവിസരണം

Dവികിരണം

Answer:

C. വിസരണം

Read Explanation:

താപപ്രേഷണം (Heat Transfer):

    ഒരിടത്ത് നിന്നും മറ്റൊരിടത്തേക്ക് പ്രവഹിക്കുന്നതിനെ, താപപ്രേഷണം എന്ന് പറയുന്നു.

താപപ്രേഷണം 3 വിധം:

  1. ചാലനം (Conduction)

  2. സംവഹനം (Convection)

  3. വികിരണം (Radiation)

ചാലനം (Conduction):

     തന്മാത്രകളുടെ യഥാർഥത്തിലുള്ള സ്ഥാനമാറ്റമില്ലാതെ, ചൂട് ലഭിച്ച തന്മാത്രയിൽ നിന്ന്, തൊട്ടടുത്ത തന്മാത്രയിലേക്ക് താപം കൈമാറ്റപ്പെടുന്ന രീതിയാണ് ചാലനം.

  • ഖര വസ്തുക്കളിൽ താപപ്രേഷണം ചെയ്യപ്പെടുന്നത് ചാലനം വഴിയാണ്

സംവഹനം (Convection):

     തന്മാത്രകളുടെ സ്ഥാനമാറ്റം മുഖേന താപം പ്രേഷണം ചെയ്യപ്പെടുന്ന രീതിയാണ് സംവഹനം.

  • ദ്രാവകങ്ങളിലും, വാതകങ്ങളിലും താപപ്രേഷണം ചെയ്യപ്പെടുന്നത് സംവഹനം വഴിയാണ്.

വികിരണം (Radiation):

     മാധ്യമത്തിന്റെ സഹായമില്ലാതെ താപ പ്രേഷണം ചെയ്യപ്പെടുന്ന രീതിയാണ് വികിരണം.   


Related Questions:

കടൽക്കാറ്റുമായി ബന്ധപ്പെട്ട് ശരിയല്ലാത്ത പ്രസ്താവനയാണ് :
മാധ്യമം ആവശ്യമില്ലാതെ താപം പ്രേഷണം ചെയ്യാനാകുന്ന താപപ്രേഷണ രീതിയേത് ?
താഴെപ്പറയുന്നവയിൽ താപം അളക്കാൻ ഉപയോഗിക്കുന്ന യൂണിറ്റ് ?
ഒരു സിസ്റ്റത്തിന്റെ തെർമോഡൈനാമിക് സ്റ്റേറ്റ് വേരിയ ബിൾ എന്നത് സിസ്റ്റത്തിന്റെ ഏത് അവസ്ഥയെ സൂചിപ്പിക്കുന്ന പരാമീറ്ററുകളാണ്?
അനേകം "ഡിഗ്രിസ് ഓഫ് ഫ്രീഡാം" നിർവചിക്കാവുന്ന ഒരു ഭൗതിക വ്യൂഹത്തിലെ സംയോജിത കണികകളുടെ മൈക്രോസ്കോപ്പിക് സവിശേഷതകളുടെ അടിസ്ഥാനത്തിയിൽ അവയുടെ മാക്രോസ്കോപ്പിക് സവിശേഷതകൾ വിശദീകരിക്കുന്ന ആധുനിക ഭൗതിക ശാസ്ത്ര ശാഖയെ എന്താണ് വിളിക്കുന്നത്?