Question:
ലോക വ്യാപാര സംഘടനയുടെ മുൻഗാമി എന്നറിയപ്പെടുന്ന ഗാട്ട് കരാർ ഒപ്പുവെച്ച വർഷം ഏത് ?
A1948 ജനുവരി 1
B1947 ഒക്‌ടോബർ 30
C1957 ജൂലൈ 30
D1946 ഡിസംബർ 11
Answer:
A. 1948 ജനുവരി 1
Explanation:
ലോക വ്യാപാര സംഘടന(WTO)
- രാഷ്ട്രാന്തര വ്യാപാരനയങ്ങൾ രൂപവത്കരിക്കുന്നതിനായുള്ള അന്താരാഷ്ട്ര സംഘടന.
- 1948 ജനുവരി 1-ന് രൂപവത്കരിച്ച GATT (General Agreement on Tariff and Trade) കരാറാണ് പിന്നീട് ലോക വ്യാപാര സംഘടനയായി മാറിയത്
- 1994 ഏപ്രിൽ 15-ന് മൊറോക്കോയിലെ മാരക്കേഷിൽ വച്ച് നടന്ന ഉച്ചകോടിയാണ് ഈ സംഘടനക്കു രൂപം കൊടുത്തത്.
- 1995 ജനുവരി 1-ന് ലോക വ്യാപാര സംഘടന നിലവിൽ വന്നു.
- ജനീവയാണ് ഇതിന്റെ ആസ്ഥാനം.
- 1995 ജനുവരി മുതൽ ഇന്ത്യ WTO അംഗമാണ്
- ലോകവ്യാപാരത്തിന്റെയും ആഗോള GDPയുടെയും 98 ശതമാനത്തിലധികം പ്രതിനിധീകരിക്കുന്ന 164 അംഗരാജ്യങ്ങളുള്ള ലോകത്തിലെ ഏറ്റവും വലിയ അന്താരാഷ്ട്ര സാമ്പത്തിക സംഘടനയാണ് WTO.
WTOയുടെ മുഖ്യ പ്രവർത്തനങ്ങൾ :
- രാജ്യാന്തര വ്യാപാരം സുഗമമാക്കുന്നതിലൂടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുക
- രാജ്യാന്തര വ്യാപാര കരാറുകളുടെ നടപ്പാക്കലിലും, പ്രവർത്തനത്തിലും മേൽനോട്ടം വഹിക്കുക.
- രാജ്യങ്ങൾ തമ്മിലുള്ള ചർച്ചകൾക്കും, തർക്കങ്ങൾ പരിഹരിക്കുന്നതിനുമുള്ള ഒരു വേദി ആയി മാറുക.