Question:

മരാമണ്‍ കണ്‍വെന്‍ഷന്‍ നടക്കുന്നത്‌ ഏത്‌ നദിയുടെ തീരത്താണ്‌ ?

Aഭാരതപ്പുഴ

Bചന്ദ്രഗിരിപ്പുഴ

Cപമ്പാ നദി

Dചാലിയാർ

Answer:

C. പമ്പാ നദി

Explanation:

മാർത്തോമ്മാ സഭയുടെ ഒരു പോഷകസംഘടനയായ മാർത്തോമ സുവിശേഷ പ്രസംഗ സംഘത്തിന്റെ ആഭിമുഖ്യത്തിൽ എല്ലാവർഷവും നടത്തിവരുന്ന ക്രിസ്തീയ കൂട്ടായ്‌മയാണ് മാരാമൺ കൺവൻഷൻ. ഏഷ്യയിലെ ഏറ്റവും വലിയ ക്രിസ്തീയ കൂട്ടായ്‌മയായി ഇത് കണക്കാക്കപ്പെടുന്നു. എല്ലാ വർഷവും ഫെബ്രുവരി മാസം പത്തനംതിട്ട ജില്ലയിലെ മാരാമണ്ണിൽ പമ്പാനദിയുടെ തീരത്താണ് കൺവൻഷൻ നടത്തപ്പെടാറുള്ളത്. 8 ദിവസം നീണ്ടു നിൽക്കുന്ന കൺവൻഷൻ 1896-ലാണ് ആരംഭിച്ചത്.


Related Questions:

ഇവയിൽ ഏതെല്ലാം ജില്ലകളിലൂടെ ആണ് ഭാരതപ്പുഴ ഒഴുകുന്നത് ?

1.മലപ്പുറം

2.പാലക്കാട്

3.തൃശ്ശൂർ

4.എറണാകുളം 

Achankovil river is one of the major tributaries of?

ചാലിയാറുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

1.കേരളത്തിൽ അഞ്ചാമത്തെ ഏറ്റവും വലിയ നദി.

2.ബേപ്പൂർ പുഴ എന്നും അറിയപ്പെടുന്നു.

3.149 കി.മീറ്ററാണ് നീളം.

4.തമിഴ്‌നാട്ടിലെ ഇളമ്പലേരിക്കുന്നുകളിലാണ് ഉത്ഭവം

The number of rivers in Kerala which flow to the east is ?

Which of the following river was called as 'Churni'