Question:

പിരിച്ചെഴുതുക: ' കണ്ടു '

Aകൺ + തു

Bകൺ + ണ്ടു

Cകൻ + ണ്ടു

Dകൻ + തു

Answer:

A. കൺ + തു

Explanation:

  • രണ്ടു വർണ്ണങ്ങൾ തമ്മിൽ ചേരുമ്പോൾ ഒരു വർണ്ണം പോയി പകരം മറ്റൊന്നു വരുന്നതാണ് ആദേശസന്ധി .
  • പിരിച്ചെഴുതുമ്പോൾ '+'നു മുൻപ് ചന്ദ്രക്കലയിട്ട വ്യഞ്ജനമോ ചില്ലക്ഷരമോ അനുസ്വാരമോ വരുകയും ചേർത്തെഴുതുമ്പോൾ അവ വരാതിരിക്കുകയും മറ്റൊരു വർണ്ണം വരികയും ചെയ്യും .
  • കൺ +തു =കണ്ടു ('ത 'കാരം പോയി' ട 'കാരം വന്നു )

ഉദാഹരണം 

  • വേൾ + തു =വേട്ടു .
  • എൺ +നൂറു =എണ്ണൂറ്
  • നെൽ +മണി =നെന്മണി

 

 

 

 


Related Questions:

പിരിച്ചെഴുതുക: ' ഈയാൾ '

"മനസ്സാക്ഷി' എന്ന പദം പിരിച്ചെഴുതിയാൽ : -

വിണ്ടലം എന്ന പദത്തെ പിരിക്കുമ്പോൾ ?

കൂട്ടിച്ചേർക്കുക അ + ഇടം

ജീവച്ഛവം പിരിച്ചെഴുതുക?