Question:

ഇന്ത്യന്‍ തപാല്‍ വകുപ്പ് രണ്ടു തവണ സ്റ്റാമ്പിലൂടെ ആദരിച്ച മലയാളിയായ വ്യക്തി?

Aവി.കെ. കൃഷ്ണമേനോന്‍

Bശ്രീനാരായണഗുരു

Cചട്ടമ്പിസ്വാമികള്‍

Dകെ. കേളപ്പന്‍

Answer:

A. വി.കെ. കൃഷ്ണമേനോന്‍

Explanation:

  • ഇന്ത്യയുടെ നയതന്ത്രരംഗത്തെ സുപ്രധാന വ്യക്തിത്വമായിരുന്നു വെങ്ങാലിൽ കൃഷ്ണൻ കൃഷ്ണമേനോൻ എന്ന വി.കെ. കൃഷ്ണമേനോൻ
  • കേന്ദ്രമന്ത്രിയായ രണ്ടാമത്തെ മലയാളി കൂടിയാണ് ഇദ്ദേഹം  (1957-62).
  • ചേരിചേരാ പ്രസ്ഥാനം എന്ന വാക്ക് ആദ്യമായി ഉപയോഗിച്ച നയതന്ത്രജ്ഞൻ കൃഷ്ണമേനോൻ ആണ്.
  • സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ബ്രിട്ടനിലേക്കുള്ള ഹൈക്കമ്മീഷണർ ഇദ്ദേഹമായിരുന്നു.
  •  കശ്മീർ പ്രശ്നത്തെക്കുറിച്ച് ഐക്യരാഷ്ട്രസഭയില്‍ തുടര്‍ച്ചയായി 8 മണിക്കൂര്‍ പ്രസംഗിച്ച ഇന്ത്യക്കാരന്‍ എന്ന സവിശേഷതയും അദ്ദേഹത്തിനുണ്ടായിരുന്നു.
  • 1975ലും,1997ലും ഇന്ത്യന്‍ തപാല്‍ വകുപ്പ്  വി. കെ കൃഷ്ണമേനോനോടുള്ള ആദരസൂചകമായി സ്റ്റാമ്പ് പുറത്തിറക്കിയിരുന്നു

Related Questions:

Which among the following states of India was ruled by the Ahom dynasty ?

ശാശ്വത ഭൂനികുതി വ്യവസ്ഥയ്ക്കക്ക് തുടക്കം കുറിച്ചത് ആരാണ് ?

താഴെ പറയുന്നതിൽ മിന്റോ മോർലി റിഫോംസുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏതാണ് ?

1) സെൻട്രൽ , പ്രൊവിൻഷ്യൽ ലെജിസ്ലേറ്റീവ് കൗൺസിൽ അംഗസംഖ്യ വർദ്ധിപ്പിച്ചു

2) സെൻട്രൽ ലെജിസ്ലേറ്റീവ് കൗൺസിൽ അംഗസംഖ്യ 16 ൽ നിന്നും 25 ആയി വർദ്ധിപ്പിച്ചു 

3) മുസ്ലിം വിഭാഗങ്ങളിക്ക് പ്രത്യേക നിയോജകമണ്ഡലങ്ങൾ ഏർപ്പെടുത്തി 

യുദ്ധഭൂമിയും സ്ഥിതി ചെയ്യുന്ന സംസ്ഥാനവും   

  1. താനേശ്വർ യുദ്ധം -  ഉത്തർ പ്രദേശ്   
  2. പാനിപ്പത്ത് യുദ്ധം - ഹരിയാന  
  3. ബക്സർ യുദ്ധം - രാജസ്ഥാൻ   
  4. തളിക്കോട്ട യുദ്ധം - കർണ്ണാടക 

ശരിയല്ലാത്ത ജോഡി ഏതാണ് ? 

Guns were for the first time effectively used in India in :