Question:
താഴെ പറയുന്നവയിൽ പാരമ്പര്യേതര ഊർജ്ജ സ്രോതസ്സ് ഏതാണ് ?
Aജല വൈദ്യുതി
Bതാപ വൈദ്യുതി
Cആണവ വൈദ്യുതി
Dസൗരോർജ്ജം
Answer:
D. സൗരോർജ്ജം
Explanation:
- പുനഃസ്ഥാപിക്കപ്പെടാത്ത ഊർജസ്രോതസ്സുകളാണ് പാരമ്പര്യ ഊർജസ്രോതസ്സുകൾ.
- കൽക്കരി , പെട്രോളിയം മുതലായവ ഏറെക്കാലമായി ഊർജവിശ്യങ്ങൾക്കായി പ്രയോജനപ്പെടുത്തുന്നതിനാൽ ഈ വിഭവങ്ങൾ തീർന്നുകൊണ്ടിരിക്കുകയാണ്
- ഇത്തരം ഇന്ധനങ്ങൾ കത്തിക്കുന്നത് പരിസ്ഥിതി മലിനീകരണവും ഉണ്ടാക്കുന്നു.
- പുനഃസ്ഥാപന ശേഷിയുള്ളതാണ് പാരമ്പര്യേതര ഊർജസ്രോതസ്സുകൾ .
- സൗരോർജം ,കാറ്റിൽനിന്നുള്ള ഊർജം ,തിരമാലയിൽനിന്നുള്ള ഊർജം, ജലത്തിൽ നിന്നുള്ള ഊർജം , ജിയോ തെർമൽ ,ജൈവവാതകങ്ങൾ എന്നിവയാണ് പ്രധാന പാരമ്പര്യേതര ഊർജസ്രോതസ്സുകൾ.
- പരിസ്ഥിതി മലിനീകരണം ഉണ്ടാക്കാത്ത ഊർജസ്രോതസ്സുകളാണിവ..