കറുപ്പു വ്യാപാരത്തെ സാമ്രാജ്യത്വ ആധിപത്യത്തിന്റെ മാര്‍ഗമായി ചൈനയില്‍ ഉപയോഗിച്ചത് എങ്ങനെ?
1.ഇംഗ്ലീഷ് വ്യാപാരികള്‍ നഷ്ടം പരിഹരിക്കാന്‍ ചൈനയിലേക്ക് കറുപ്പ് ഇറക്കുമതി ചെയ്തു.
2.ഇത് ചൈനയുടെ വ്യാപാരത്തെയും ചൈനീസ് ജനതയുടെ മാനസിക നിലയെയും അനുകൂലമായി സ്വാധീനിച്ചു.
3.സാമ്പത്തികമായും മാനസികമായും ചൈനീസ് ജനത അടിമത്തത്തിലായി.
'ഫ്രാൻസ് തുമ്മിയാല്‍ യൂറോപ്പിനാകെ ജലദോഷം പിടിക്കും'. ഈ പ്രസ്താവനയുടെ അടിസ്ഥാനത്തില്‍ താഴെ പറയുന്ന ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക:
1.പില്‍ക്കാലത്ത് ലോകത്തുണ്ടായ എല്ലാ വിപ്ലവങ്ങള്‍ക്കും ആവേശം പകര്‍ന്നു
2.യൂറോപ്പില്‍ ഫ്യൂഡല്‍ വ്യവസ്ഥയുടെ അന്ത്യത്തിന് വഴിയൊരുക്കി
3.രാജ്യമെന്നാല്‍ പ്രദേശമല്ല രാജ്യത്തെ ജനങ്ങളാണ് എന്ന് പ്രഖ്യാപിച്ചു.
4.ജനകീയ പരമാധികാരം എന്ന ആശയം മനുഷ്യരാശിക്ക് നല്‍കി
യൂറോപ്യന്‍ കോളനിവല്‍ക്കരണം ലാറ്റിനമേരിക്കയെ ബാധിച്ചതെങ്ങനെയെന്ന് താഴെ പറയുന്നവയിൽ നിന്ന് കണ്ടെത്തുക:
1.ഭാഷയും മതവും ആചാരവും പ്രചരിപ്പിച്ചു
2.സ്പാനിഷ് ശൈലിയില്‍ വീടുകളും ദേവാലയങ്ങളും നിര്‍മ്മിച്ചു
3.വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥാപിച്ചു.
4.യൂറോപ്യന്‍ കൃഷിരീതികളും കാര്‍ഷിക വിളകളും നടപ്പിലാക്കി.
ചുവടെ തന്നിരിക്കുന്ന സംഭവങ്ങളെ കാലഗണനാക്രമത്തില്‍ എഴുതുക:
1. ജനകീയ ചൈന റിപ്പബ്ലിക്കിന്റെ രൂപീകരണം
2. ലോങ് മാര്‍ച്ച്
3. ബോക്സര്‍ കലാപം
4. സണ്‍യാത് സെന്നിന്റെ നേതൃത്വത്തില്‍ നടന്ന വിപ്ലവം
ചുവടെ തന്നിട്ടുള്ളവയെ കാലഗണനാക്രമത്തിലാക്കുക.
1.അമേരിക്കന്‍ സ്വാതന്ത്ര്യപ്രഖ്യാപനം
2.പാരീസ് ഉടമ്പടി
3.ഒന്നാംകോണ്ടിനെന്റല്‍ കോണ്‍ഗ്രസ്
4.ഇംഗ്ലണ്ടും അമേരിക്കന്‍ കോളനികളും തമ്മിലുള്ള യുദ്ധത്തിന്റെ അവസാനം
ഫ്രാന്‍സിലെ ബൂര്‍ബണ്‍ ഭരണത്തിന്റെ സവിശേഷതയല്ലാത്തത് ഏത്?
1.ഏകാധിപത്യം,
2.ധൂര്‍ത്ത്
3.ജനാധിപത്യം
4.ആഡംബര ജീവിതം
ഇവയിൽ ഏത് പ്രസ്താവന പാൻ ജർമൻ പ്രസ്ഥാനത്തെ സൂചിപ്പിക്കുന്നു:
1.മധ്യ യൂറോപ്പിലും ബാള്‍ക്കന്‍ മേഖലയിലും ജര്‍മ്മന്‍ സ്വാധീനം വര്‍ധിപ്പിക്കുക, ട്യൂട്ടോണിക്ക് വര്‍ഗക്കാരെ ഏകോപിപ്പിക്കുക.
2.ജര്‍മ്മനിയില്‍നിന്നും അള്‍സൈസ്, ലൊറൈന്‍ തിരികെ പിടിക്കാന്‍ ഫ്രാന്‍സില്‍ ആരംഭിച്ച പ്രസ്ഥാനം
ചുവടെ തന്നിരിക്കുന്ന സംഭവങ്ങളെ കാലഗണനാക്രമത്തില്‍ എഴുതുക
1.ഐക്യരാഷ്ട്രസംഘടനയുടെ രൂപീകരണം
2.ജര്‍മ്മനിയുടെ പോളണ്ടാക്രമണം
3.പാരീസ് സമാധാന സമ്മേളനം
കോളനികളില്‍ മൂലധനനിക്ഷേപം നടത്തുവാന്‍ മുതലാളിത്ത രാജ്യങ്ങളെ പ്രേരിപ്പിച്ച ഘടകങ്ങൾ എന്തെല്ലാം ?
1.തൊഴിലാളികളുടെ കുറഞ്ഞ കൂലി
2.അസംസ്കൃത വസ്തുക്കളുടെ ലഭ്യത
3.കോളനികളെ അഭിവൃദ്ധിപ്പെടുത്തുക എന്ന ലക്ഷ്യം
4.കുറഞ്ഞ ചെലവ്
" യൂറോപ്യന്‍ രാജ്യങ്ങളുടെ സാമ്രാജ്യത്വ താല്‍പര്യം ബാള്‍ക്കന്‍ പ്രതിസന്ധിക്ക് കാരണമായി ". എങ്ങനെയെന്ന് താഴെ നൽകിയിരിക്കുന്ന വസ്തുതകളിൽ നിന്ന് കണ്ടെത്തുക :
സാമ്രാജ്യത്വശക്തികള്‍ കോളനികളെ ചൂഷണം ചെയ്യുന്നതിന് ഉപയോഗപ്പെടുത്തിയ ഘടകങ്ങൾ ഏതെല്ലാം?
1.നിയമവ്യവസ്ഥ
2.ഭരണസംവിധാനം
3.സൈനിക ശക്തി
4.സാംസ്ക്കാരിക മേഖല
ഫ്രാൻസിൽ ഉണ്ടായിരുന്ന മൂന്നാമത്തെ എസ്റ്റേറ്റിൽ ഉൾപ്പെട്ട വിഭാഗങ്ങൾഏതെല്ലാം ?
(i) ബാങ്കർമാർ
(ii) പ്രഭുക്കന്മാർ
(iii) എഴുത്തുകാർ
(iv) അഭിഭാഷകർ
താഴെ പറയുന്ന ഏതു പ്രസ്താവന ആണ് ശരിയായുള്ളത് ?
i. ടെന്നീസ് കോർട്ട് സത്യം ഫ്രഞ്ച് വിപ്ലവവുമായി ബന്ധപ്പെട്ടിരിക്കുന്നു.
ii. 'ടെല്ലി', 'റ്റിത്തേ' ' ഗബല്ലേ' എന്നീ പദങ്ങൾ ഫ്രഞ്ച് വിപ്ലവകാലത്ത് ഫ്രാൻസിൽ നികുതിയെ സൂചിപ്പിക്കാൻ ഉപയോഗിച്ചിരുന്നു.
iii. 'ദി ഫ്രണ്ട് ഓഫ് ഔവർ കൺട്രി ' എന്നത് ഫ്രഞ്ച് വിപ്ലവകാലത്തെ വിമതരുടെ ജേർണൽ ആയിരുന്നു.
iv. പ്രൈഡ്സ് പർജ് ഫ്രഞ്ച് വിപ്ലവവുമായി ബന്ധപ്പെട്ടിരിക്കുന്നു.
ഫെബ്രുവരി വിപ്ലവവുമായി ബന്ധപ്പെട്ട് ഇനിപ്പറയുന്ന പ്രസ്താവനകളിൽ ശരിയായത് ഏത് ?
1.ഫെബ്രുവരി വിപ്ലവത്തിന്റെ തലേദിവസം, നഗരത്തിൽ രൂക്ഷമായ ഭക്ഷ്യക്ഷാമം ഉണ്ടായി,ഇതിനെ തുടർന്ന് റഷ്യ ഒന്നാം ലോകമഹായുദ്ധത്തിൽ നിന്ന് പിൻമാറണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ജനങ്ങൾ പ്രതിഷേധിച്ചു.
2.ക്രമേണ സൈനികരും പ്രതിഷേധത്തിൽ പങ്കുചേരുകയും 1917 മാർച്ച് 12-ന് സെന്റ്.പീറ്റേഴ്‌സ്ബർഗ് വിപ്ലവകാരികൾ കീഴടക്കുകയും ചെയ്തു.
ശരിയായ പ്രസ്താവന കണ്ടെത്തുക :
വാർസ ഉടമ്പടിയുമായിബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത് ?
മോണ്ടെസ്ക്യൂയുമായി ബന്ധപ്പെട്ട ഇനിപ്പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരി ?
ഫ്രഞ്ച് വിപ്ലവവുമായി ബന്ധപ്പെട്ട ഇനിപ്പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരി?
1.എസ്റ്റേറ്റ് ജനറലിൻ്റെ രൂപീകരണത്തിൽ നിന്ന് ആരംഭിച്ച് ഫ്രഞ്ച് കോൺസുലേറ്റിന്റെ രൂപീകരണത്തോടെ അവസാനിച്ച ഫ്രാൻസിലെ സമൂലമായ രാഷ്ട്രീയ സാമൂഹിക മാറ്റത്തിന്റെ സംഭവബഹുലമായ കാലഘട്ടമായിരുന്നു ഫ്രഞ്ച് വിപ്ലവം.
2. ഫ്രഞ്ച് വിപ്ലവം കാലാകാലങ്ങളായി നിലനിൽക്കുന്ന സമ്പൂർണ്ണ രാജവാഴ്ചയ്ക്കും ഫ്യൂഡൽ നിയമങ്ങൾക്കും സാമൂഹിക അസമത്വത്തിനും അറുതിവരുത്തി.
3.രാജാവിനെ വിചാരണചെയ്ത് വധശിക്ഷയ്ക്ക് വിധേയമാക്കിയത് ഫ്രഞ്ച് വിപ്ലവത്തിലെ ഒരു നിർണ്ണായകസംഭവമായിരുന്നു.
ഫ്രഞ്ച് വിപ്ലവം സംഭവിച്ചതിൻ്റെ രാഷ്ട്രീയ കാരണമായി ഇനിപ്പറയുന്ന പ്രസ്താവനകളിൽ ഏതെല്ലാമാണ് പരിഗണിക്കേണ്ടത്?
1. സ്വേച്ഛാധിപത്യത്തിലും രാജവാഴ്ചയിലും അടിസ്ഥാനപ്പെടുത്തിയ ഭരണമായിരുന്നു ഫ്രാൻസിൽ നിലനിന്നിരുന്നത്.
2.സംസ്ഥാനത്തിന് കീഴിലുള്ള എല്ലാ ഉന്നത ഓഫീസുകളും പ്രഭുക്കന്മാരുടെയും പുരോഹിതന്മാരുടെയും നിയന്ത്രണത്തിന് കീഴിലായിരുന്നു.
3.ഫ്രഞ്ച് സമൂഹത്തിലെ രാഷ്ട്രീയം ഫ്യൂഡൽ വീക്ഷണത്തെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു. ഫ്യൂഡൽ പ്രഭുക്കന്മാർ ഉയർന്ന അധികാരവും പ്രതാപവും ആസ്വദിക്കുകയായിരുന്നു.
ഫ്രഞ്ച് വിപ്ലവത്തിലെ സുപ്രധാന സംഭവമായ ബാസ്റ്റൈൽ കോട്ടയുടെ ആക്രമണവുമായി ബന്ധപ്പെട്ട് താഴെപ്പറയുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം? 1. 2. 3. . 4.
ഫ്രഞ്ച് വിപ്ലവാനന്തരം ഫ്രാൻസിൽ രൂപപ്പെട്ട ഡയറക്ടറി എന്ന ഭരണസംവിധാനത്തിനെ പറ്റി താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത് ?
1.1790 ൽ നിലവിൽവന്ന ഡയറക്ടറി എന്ന ഇൻസ്റ്റിറ്റ്യൂഷൻ ആഭ്യന്തര കാര്യങ്ങളിലും വിദേശകാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിലും ഒരുപോലെ പരാജയപ്പെട്ടു.
2.അംഗങ്ങൾ തമ്മിൽ ഐക്യത്തോടെയും ഒരുമയോടെയും സംയുക്തമായി ഭരിക്കാതെ തർക്കങ്ങളിലും പിണക്കങ്ങളിലും മുന്നോട്ടു പോകുന്ന ഒരു ഇൻസ്റ്റിറ്റ്യൂഷൻ ആയിരുന്നു ഡയറക്ടറി.
3.ഡയറക്ടറിയിലെ ഓരോ അംഗങ്ങളും തങ്ങളുടെ സ്വാർത്ഥ താല്പര്യം മുന്നിൽ കണ്ടു കൊണ്ട് മാത്രമായിരുന്നു ഭരിച്ചിരുന്നത്.
4.ഡയറക്ടറിയുടെ ഭരണത്തിന് കീഴിൽ ഫ്രാൻസിൽ സാമ്പത്തിക മാന്ദ്യം വർദ്ധിച്ചു.
ഇവയിൽ ശരിയായ പ്രസ്താവന ഏത് ?
1.നെപ്പോളിയൻ ബോണപാർട്ട് 'കോൺകോർഡാറ്റ്' എന്നറിയപ്പെടുന്ന കരാർ ആത്മീയ നേതാവായ പോപ്പും ആയി ഉണ്ടാക്കി.
2.ഫ്രാൻസിൽ മതപരമായിട്ടുളള ഒരു സമാധാനം പുനസ്ഥാപിക്കാൻ വേണ്ടിയാണ് ഇങ്ങനെ ഒരു കരാർ ഒപ്പിട്ടത്.
3.1805 ലായിരുന്നു 'കോൺകോർഡാറ്റ്' എന്ന കരാർ നെപ്പോളിയനും പോപ്പും തമ്മിൽ ഒപ്പു വെച്ചത്
ഫ്രാൻസിൽ നെപ്പോളിയൻ ബോണപ്പാർട്ട് അവതരിപ്പിച്ച വിദ്യാഭ്യാസ പരിഷ്കാരങ്ങളെ സംബന്ധിച്ച് ഇനിപ്പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരി?
1. നെപ്പോളിയൻ ബോണപാർട്ടിന്റെ വിദ്യാഭ്യാസ പരിഷ്കാരങ്ങൾ പൗരന്മാർക്കിടയിൽ അച്ചടക്കബോധം വളർത്തിയെടുക്കുവാൻ തക്ക രീതിയിൽ രൂപപ്പെടുത്തിയത് ആയിരുന്നു
2.രാഷ്ട്രത്തോടുള്ള വിശ്വസ്തത പ്രോത്സാഹിപ്പിക്കുന്നതിനായി രൂപപ്പെടുത്തിയ വിദ്യാഭ്യാസപദ്ധതി ആയിരുന്നു അദ്ദേഹം അവതരിപ്പിച്ചത്.
3.മിലിറ്ററി സ്കൂളുകൾക്ക് സമാനമായ രീതിയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ മാറ്റിയെടുത്തു.
4.നെപ്പോളിയൻറെ ആശയങ്ങൾ പ്രകാരം രൂപമാറ്റം വരുത്തിയ പുതിയ സ്കൂളുകളെ " Leycee" (ലെയ്‌സി ) എന്നാണ് അറിയപ്പെട്ടിരുന്നത്.
താഴെ തന്നിരിക്കുന്നവയിൽ ട്യുഡർ രാജവംശവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാമാണ് ?
1. ഹെൻറി അഞ്ചാമനാണ് ഇംഗ്ലണ്ടിൽ ട്യുഡർ ഭരണത്തിന് തുടക്കം കുറിച്ചത്.
2.1485 മുതൽ 1603 വരെയാണ് ട്യുഡർ രാജവംശത്തിൻ്റെ ഭരണം നിലനിന്നിരുന്നത്.
3.ഫ്യൂഡൽ പ്രഭുക്കന്മാരുടെ അധികാരങ്ങളെ നിയന്ത്രിച്ച് ട്യുഡർ രാജാക്കന്മാർ പാർലമെൻറ്മായി സഹകരിച്ച് ഭരണം നടത്തി.
ബോക്സർ കലാപവുമായി ബന്ധപ്പെട്ട് താഴെ തന്നിട്ടുള്ള പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?
'മാഗ്നാകാർട്ട'യുമായി ബന്ധപ്പെട്ട താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?
അമേരിക്കൻ സ്വതന്ത്രസമരവുവമായി ബന്ധപ്പെട്ട് ശരിയായ പ്രസ്‌താവനകൾ ഏതൊക്കെ ?