Question:
പ്രസ്ബയോപിയ എന്ന നേത്രവൈകല്യം പരിഹരിക്കാൻ ഏതു തരം ലെൻസുള്ള കണ്ണട ഉപയോഗിക്കണം ?
Aകോൺകേവ് ലെൻസ്
Bസിലിണ്ടിക്കൽ ലെൻസ്
Cബൈ ഫോക്കൽ ലെൻസ്
Dകോൺവെക്സ് ലെൻസ്
Answer:
C. ബൈ ഫോക്കൽ ലെൻസ്
Explanation:
മയോപിയ ശരിയാക്കാൻ:
- മയോപിയ / ഹൃസ്വ ദൃഷ്ടി പരിഹരിക്കുന്നതിന്, കണ്ണടകളുടെയോ, കോൺടാക്റ്റ് ലെൻസുകളുടെയോ രൂപത്തിൽ, കണ്ണിന് മുന്നിൽ ഒരു കോൺകേവ് ലെൻസ് ഉപയോഗിക്കുന്നു.
- കോൺകേവ് ലെൻസിനെ 'വിവ്രജന ലെൻസ് / Diverging lens' എന്നും അറിയപ്പെടുന്നു
ഹൈപ്പർമെട്രോപിയ ശരിയാക്കാൻ:
- ഹൈപർ മെട്രോപിയ / ദീർഘ ദൃഷ്ടി പരിഹരിക്കുന്നതിനായി കോൺവെക്സ് ലെൻസ് ഉപയോഗിക്കുന്നു.
- കോൺവെക്സ് ലെൻസിനെ 'സംവ്രജന ലെൻസ് / Converging lens' എന്നും അറിയപ്പെടുന്നു.
ആസ്റ്റിഗ്മാറ്റിസം ശരിയാക്കാൻ:
- ആസ്റ്റിഗ്മാറ്റിസം പരിഹരിക്കുന്നതിനായി, വ്യത്യസ്ത മെറിഡിയനുകളിൽ, വ്യത്യസ്ത ശക്തികളുള്ള സിലിണ്ടർ ലെൻസുകൾ ഉപയോഗിക്കുന്നു.
- ലെൻസിന്റെ വിവിധ ഭാഗങ്ങളിൽ വ്യത്യസ്ത ശക്തികളുള്ള ടോറിക് ലെൻസുകൾ ഉപയോഗിച്ചും, ആസ്റ്റിഗ്മാറ്റിസം ശരിയാക്കാം.
തിമിരം ശെരിയാക്കാൻ:
- തിമിരത്തിനുള്ള ഏറ്റവും സാധാരണമായ ചികിത്സാ രീതി, ശസ്ത്രക്രിയയാണ്.
പ്രെസ്ബയോപിയ ശെരിയാക്കാൻ:
- പ്രെസ്ബയോപിയ, മയോപിയ അല്ലെങ്കിൽ, ഹൈപ്പർമെട്രോപിയയുമായി ചേർന്ന് കാണപ്പെടുന്നു.
- പ്രെസ്ബയോപിയ പരിഹരിക്കാൻ ബൈഫോക്കൽ ലെൻസുകൾ ആവശ്യമായി വരുന്നു.
- അതായത്, കണ്ണടയുടെ മുകളിലും, താഴെയുമായി യഥാക്രമം, കോൺകേവ് അല്ലെങ്കിൽ കോൺവെക്സ് ലെൻസുകൾ ഉപയോഗിക്കുന്നു.