Question:
ഫ്രഞ്ച് വിപ്ലവത്തിൽ കൊല്ലപ്പെട്ട രസതന്ത്ര ശാസ്ത്രജ്ഞൻ ആരാണ് ?
Aജോൺ ഡാൽട്ടൻ
Bമൈക്കൽ ഫാരഡെ
Cദിമിത്രി മെന്റലീവ്
Dലാവോസിയെ
Answer:
D. ലാവോസിയെ
Explanation:
അന്റോയിൻ ലാവോസിയ (1743 - 1794)
- ആധുനിക രസതന്ത്രത്തിന്റെ പിതാവായി അറിയപ്പെടുന്നത് അന്റോയിൻ ലാവോസിയറാണ്.
- മൂലകങ്ങളെ ലോഹങ്ങളും അലോഹങ്ങളുമായി വർഗ്ഗീകരിച്ച ശാസ്ത്രജ്ഞൻ
- മാസ് സംരക്ഷണ നിയമം പ്രസ്താവിച്ച ശാസ്ത്രജ്ഞൻ
- ഓക്സിജനും ഹൈഡ്രജനും പേര് നൽകിയ ശാസ്ത്രജ്ഞൻ
- ജ്വലന പ്രക്രിയയിൽ ഓക്സിജന്റെ പങ്ക് കണ്ടെത്തിയ ശാസ്ത്രജ്ഞൻ
- ശ്വസനപ്രക്രിയയിൽ ഓക്സിജൻ ആഗിരണം ചെയ്യപ്പെടുകയും CO₂ പുറന്തള്ളപ്പെടുകയും ചെയ്യുന്നു എന്ന് ആദ്യമായി കണ്ടെത്തിയ ശാസ്ത്രജ്ഞൻ
- നൈട്രിക്കാസിഡ് ,സൾഫ്യൂരിക്കാസിഡ് ,ഫോസ്ഫോറിക് ആസിഡ് എന്നിവയിൽ ഓക്സിജന്റെ സാന്നിധ്യം മനസ്സിലാക്കിയ ശാസ്ത്രജ്ഞൻ