Question:

മനുഷ്യരിലെ നൈട്രോജനിക വിസർജ്ജ്യ പദാർത്ഥമായ യൂറിയ ഉത്പാദിപ്പിക്കുന്നത് ഏത് അവയ‌വത്തിൽ വച്ചാണ്?

Aവൃക്കകൾ

Bഹൃദയം

Cആമാശയം

Dകരൾ

Answer:

D. കരൾ

Explanation:

  • ശരീരത്തിൽ രൂപപ്പെടുന്നതും ശരീരത്തിലെത്തുന്നതുമായ വിഷവസ്‌തുക്കളെ ഹാനികരമല്ലാത്ത വസ്‌തുക്കളാക്കി മാറ്റുന്നത് കരളാണ്.
  • ഉപാപചയ പ്രവർത്തനങ്ങളുടെ ഫലമായുണ്ടാകുന്ന വിഷവസ്‌തുവായ അമോണിയയെ താരതമ്യേന വിഷാംശം കുറഞ്ഞ യൂറിയയാക്കി കരൾ മാറ്റുന്നു

കരളിലെ യൂറിയ നിർമ്മാണം

  • പ്രോട്ടീനുകളുടെ വിഘടനഫലമായി അമിനോ ആസിഡുകൾ രൂപപ്പെടുന്നു.
  • ഇവയുടെ ഉപാപചയപ്രവർത്തനഫലമായി നൈട്രജൻ അടങ്ങിയ പല ഉപോൽപ്പന്നങ്ങളും രൂപപ്പെടുന്നുണ്ട്.
  • ഇവയിൽ ഏറ്റവും ഹാനികരമായ ഒന്നാണ് അമോണിയ.
  • ഇത് ഉടൻതന്നെ ശരീരത്തിൽ നിന്നും നീക്കം ചെയ്യപ്പെടേണ്ടതുണ്ട്.
  • കോശങ്ങളിൽ രൂപപ്പെടുന്ന അമോണിയ രക്തത്തിലൂടെ കരളിലെത്തുന്നു.
  • കരളിൽവച്ച് എൻസൈമു കളുടെ സാന്നിധ്യത്തിൽ കാർബൺ ഡൈഓക്സൈഡും ജലവുമായി ചേർന്ന് യൂറിയ ആയി മാറുന്നു
  • പല ജീവജാലങ്ങളുടെയും ഒരു മാലിന്യ ഉൽപ്പന്നമാണ് യൂറിയ . മനുഷ്യ മൂത്രത്തിലെ പ്രധാന ഘടകമാണ് യൂറിയ.
  • ശരാശരി ഒരു വ്യക്തി ഒരു ദിവസം 20 മുതൽ 30 ഗ്രാം വരെ യൂറിയ മൂത്രത്തിലൂടെ പുറന്തള്ളുന്നു.

Related Questions:

മനുഷ്യശരീരത്തിലെ ഏറ്റവും വലിയ അസ്ഥി ഏത്?

രക്തം കട്ടപിടിക്കലിന്റെ ശരിയായ ക്രമം ഏത് ?

  1. ഫൈബ്രിനോജൻ → ഫൈബ്രിൻ നാരുകൾ
  2. പ്രോത്രോംബിൻ → ത്രോംബിൻ
  3. ത്രോംബോപ്ലാസ്റ്റിൻ എന്ന രാസാഗ്നി ഉണ്ടാകുന്നു

undefined

ചൂടാക്കിയാൽ നശിക്കുന്ന വിറ്റാമിൻ ഏത്?

യുവത്വ ഹോർമോൺ എന്നറിയപ്പെടുന്ന ഹോർമോൺ ഏത് ?