Question:
സത്ലജ് നദിക്കും കാളി നദിക്കും ഇടയിലുള്ള ഹിമാലയഭാഗം ഏത് പേരില്‍ അറിയപ്പെടുന്നു ?
Aഅസം ഹിമാലയം
Bപഞ്ചാബ് ഹിമാലയം
Cകുമയൂണ്‍ ഹിമാലയം
Dനേപ്പാള്‍ ഹിമാലയം
Answer:
C. കുമയൂണ്‍ ഹിമാലയം
Explanation:
ഹിമാലയത്തിൻ്റെ വിഭജനം നന്ദി താഴ്‌വരകളുടെ അടിസ്ഥാനത്തിൽ :
നദീ താഴ് വരകളെ അടിസ്ഥാനമാക്കി സർ സിഡ്‌നി ബർണാർഡ് ഹിമാലയത്തെ നാല് വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്.
- പഞ്ചാബ് ഹിമാലയം
- സിന്ധു നദി മുതൽ സത്ലജ് നദി വരെയുള്ള ഭാഗം
- ഏകദേശം 560 കി.മീ നീളമുള്ള ഭാഗമാണിത്.
- പഞ്ചാബ് ഹിമാലയം ഭാഗത്തുള്ള പ്രധാനപ്പെട്ട പർവ്വതനിരകൾ - കാരക്കോറം, ലഡാക്ക്, സസ്കർ, പീർ പഞ്ചൽ, ധൗല ധർ
- കുമയൂൺ ഹിമാലയം
- സത്ലജ് നദിക്കും കാളി നദിക്കും ഇടയിലുള്ള ഭാഗമാണ് കുമയൂൺ ഹിമാലയം.
- ഏകദേശം 320 കി.മീ നീളമുള്ള ഭാഗമാണിത്.
- ഗംഗയും യമുനയും ഉൽഭവിക്കുന്നത് കുമയൂൺ ഹിമാലയത്തിൽ നിന്നാണ്.
- ഡൂണുകൾ ഏറ്റവും കൂടുതൽ കാണപ്പെടുന്നത് കുമയൂൺ ഹിമാലയത്തിലാണ്.
- നേപ്പാൾ ഹിമാലയം
- കാളി നദിക്കും ടീസ്റ്റ/തിസ്ത നദിക്കും ഇടയിലുള്ളതുമായ ഭാഗമാണ് നേപ്പാൾ ഹിമാലയം.
- ഏകദേശം 800 കി.മീ നീളമുള്ള ഭാഗമാണിത്.
- അസം ഹിമാലയം
- ടീസ്റ്റ/തിസ്ത നദിക്കും ബ്രഹ്മപുത്രാ നദിക്കും ഇടയിലുള്ള ഭാഗമാണ് അസം ഹിമാലയം.
- ഏകദേശം 750 കി.മീ നീളമുള്ള ഭാഗമാണിത്.