Question:

1) സംസ്ഥാന പുനഃസംഘടനക്ക് മുമ്പ് മധ്യഭാരത് മുഖ്യമന്ത്രിയായിരുന്നു 

2) 1987 ൽ എതിരില്ലാതെ ഉപരാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടു 

3) 1992 മുതൽ 1997 വരെ രാഷ്ട്രപതിയായിരുന്നു 

4) 1999 ഡിസംബർ 26 ന് അന്തരിച്ചു.

മുകളിൽ തന്നിരിക്കുന്ന പ്രസ്താവനകളിൽ പ്രതിപാദിക്കുന്ന ഇന്ത്യൻ രാഷ്‌ട്രപതി ആര് ?

Aആർ വെങ്കട്ടരാമൻ

Bഗ്യാനി സെയിൽസിംഗ്

Cശങ്കർ ദയാൽ ശർമ്മ

Dനീലം സഞ്ജീവ റെഡ്‌ഡി

Answer:

C. ശങ്കർ ദയാൽ ശർമ്മ

Explanation:

ഡോ. ശങ്കർ ദയാൽ ശർമ്മ 

  • രാഷ്ട്രപതിയായ കാലഘട്ടം - 1992 ജൂലൈ 25 - 1997 ജൂലൈ 25 
  • ഇന്ത്യയുടെ രാഷ്ട്രപതിയായ ഒൻപതാമത്തെ വ്യക്തി 
  • സംസ്ഥാന പുനഃസംഘടനക്ക് മുമ്പ് മധ്യഭാരത് മുഖ്യമന്ത്രിയായിരുന്നു 
  • 1987 ൽ എതിരില്ലാതെ ഉപരാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടു 
  • ആന്ധ്രാപ്രദേശ് ,പഞ്ചാബ് ,മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലെ ഗവർണറായ ശേഷം രാഷ്ട്രപതിയായ വ്യക്തി 

പ്രധാന പുസ്തകങ്ങൾ 

  • റൂൾ ഓഫ് ലോ ആന്റ് റോൾ ഓഫ് പോലീസ് 
  • കോൺഗ്രസ് അപ്രോച്ച് ടു ഇന്റർനാഷണൽ അഫയേർസ് 
  • ഹൊറൈസൻസ് ഓഫ് ഇന്ത്യൻ എഡ്യൂക്കേഷൻ 
  • എമിനന്റ് ഇന്ത്യൻസ് 

Related Questions:

രാഷ്ട്രപതിയുടെ ഓർഡിനൻസ് പുറപ്പെടുവിക്കാനുള്ള അധികാരത്തെക്കുറിച്ച് ഏത് ആര്‍ട്ടിക്കിളിലാണ് പ്രതിപാദിച്ചിരിക്കുന്നത് ?

താഴെ പറയുന്നതിൽ എ പി ജെ അബ്ദുൽ കലാമിന്റെത് അല്ലാത്ത കൃതി ഏതാണ് ? 

i)  വോയിസ് ഓഫ് കോൺഷ്യൻസ്  

ii) ഇൻസ്പിയറിങ് തോട്ട്സ് 

iii) മൈ ജേർണി 

iv) ഫോർ എ ബെറ്റർ ഫ്യൂച്ചർ 

ഏറ്റവും കൂടുതൽ കാലം രാഷ്ട്രപതിയായി സേവനം അനുഷ്ഠിച്ചത് ആരാണ് ?

രാജിവെച്ച ആദ്യ ഉപപ്രധാനമന്ത്രി?

' ദ് ടർബുലന്റ് ഇയേഴ്സ് ' എന്ന കൃതി രചിച്ചതാര് ?