Question:

' A Brief Memorandum Outlining a Plan of Economic Development for India ' എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Aട്രസ്റ്റീഷിപ്പ്

Bഹിന്ദ് സ്വരാജ്

Cബോംബെ പ്ലാൻ

Dഇതൊന്നുമല്ല

Answer:

C. ബോംബെ പ്ലാൻ

Explanation:

ബോംബെ പദ്ധതി

  • ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിന്റെ മുമ്പ് ഭാവി സമ്പദ്‌വ്യവസ്ഥ എങ്ങനെയായിരിക്കണമെന്ന അഭിപ്രായം ആസൂത്രണം ചെയ്ണ് പുറത്തിറക്കിയ രേഖയാണ്‌ ബോംബെ പദ്ധതി.
  • 1944/1945 ൽ ഇന്ത്യയിലെ പ്രമുഖരായ എട്ട് വ്യവസായികൾ ചേർന്നാണ് ഇതിന് രൂപം നൽകിയത്.
  • A Brief Memorandum Outlining a Plan of Economic Development for India, എന്നതായിരുന്നു ബോംബെ പദ്ധതിയുടെ ഔദ്യോഗിക നാമം.

ഇതിൽ പങ്കെടുത്ത വ്യവസായികൾ : 

  • ജെ.ആർ.ഡി. ടാറ്റ
  • ഘനശ്യാമ ദാസ് ബിർള
  • അർദേശിർ ദലാൽ
  • ശ്രീറാം
  • കസ്തൂർബായ് ലാൽഭായ്,
  • അർദേശിർ ദരാബ്ഷാ ശ്രൂഫ്
  • പുരുഷോത്തംദാസ് ഠാക്കൂർദാസ്
  • ജോൺ മത്തായ് 

  • പതിനഞ്ച് വർഷത്തിനകം കാർഷിക-വ്യാവസായിക മേഖലകളിൽ നിലവിലുള്ള വളർച്ചയുടെ ഇരട്ടി കൈവരിക്കുക എന്നതായിരുന്നു ഈ പദ്ധതിയുടെ മുഖ്യലക്ഷ്യം.
  • പിൽക്കാലത്ത് പഞ്ചവത്സര പദ്ധതി ആസൂത്രണം ചെയ്യുന്നതിലും ബോബെ പ്ലാൻ ചെറുതല്ലാത്ത പങ്കുവഹിച്ചിട്ടുണ്ട്.

 


Related Questions:

താഴെ നൽകിയിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

1.ഒരു സമ്പദ് വ്യവസ്ഥയിലെ സാധനങ്ങളുടെയും സേവനങ്ങളുടെയും ഉല്‍പ്പാദനത്തില്‍ ഉണ്ടാകുന്ന വര്‍ധനവിനെയാണ് സാമ്പത്തിക വളർച്ച എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

2.നടപ്പുവർഷത്തിൽ ഒരു രാജ്യത്തിന്റെ ആകെ ഉല്‍പ്പാദനത്തില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഉണ്ടാകുന്ന വർദ്ധനവിനെ സാമ്പത്തിക വളർച്ച എന്ന് നിർവചിക്കാം.

ഗാന്ധിയൻ പദ്ധതിയുടെ ലക്ഷ്യങ്ങൾ ഇവയിൽ ഏതെല്ലാമാണ് ?

1.സാമ്പത്തിക വികേന്ദ്രീകരണം 

2.കുടിൽ വ്യവസായങ്ങളുടെ ഉന്നമനം

3.ഗ്രാമവികസനം

4.നഗരവികസനം