Question:

ഒരാൾ 20 മീറ്റർ ഉയരമുള്ള ഒരു തൂണിൽ കയറാൻ ശ്രമിക്കുന്നു. ഒരു മിനിറ്റിൽ അയാൾം 3 മീറ്റർ മുകളിലേക്ക് കയറുമെങ്കിലും രണ്ട് മീറ്റർ താഴോട്ടിറങ്ങും. എത്രാമത്തെ മിനിറ്റിൽ അയാൾ മുകളിലെത്തും?

A20-ാമത്തെ

B19-ാമത്തെ

C17-ാമത്തെ

D18-ാമത്തെ

Answer:

D. 18-ാമത്തെ

Explanation:

1 മിനുട്ടിൽ അയാൾ 3 മീറ്റർ കയറുകയും 2 മീറ്റർ ഇറങ്ങുകയും ചെയ്യുന്നു. 1 മിനിറ്റിൽ ആകെ കയറുന്നത് = 3 - 2 =1 മീറ്റർ 17 മിനിറ്റിൽ കയറുന്നത് = 17×1 = 17 മീറ്റർ 18-ാം മിനിറ്റിൽ കയറുന്നത് = 3 മീറ്റർ 18 മിനിട്ട് കൊണ്ട് 17 + 3 = 20 മീറ്റർ 20 മീറ്ററിന് വേണ്ട സമയം = 18 മിനിറ്റ്


Related Questions:

ഒരു ചക്രത്തിന് 50/π സെ.മീ വ്യാസം ഉണ്ട്. ഈ വാഹനം 72 കി.മീ./മണിക്കൂർ വേഗതയിൽ സഞ്ചരിക്കുകയാണെങ്കിൽ 1 സെക്കന്റ് സമയം കൊണ്ട് വാഹനത്തിന് ചക്രം എത്ര തവണ പൂർണ്ണമായി കറങ്ങിയിരിക്കും  ?

ഒരു കാർ 5 മണിക്കൂർകൊണ്ട് 80 കി.മീ. സഞ്ചരിക്കുന്നു, എങ്കിൽ കാറിന്റെ വേഗം എന്ത് ?

മണിക്കുറിൽ 90 കിലോമീറ്റർ വേഗത്തിൽ ഓടുന്ന ഒരു വാഹനം 1 മിനിട്ടിൽ എത്ര ദൂരം ഓടും ?

155 മീ, 125 മീ. നീളമുള്ള രണ്ട് തീവണ്ടികൾ സമാന്തരപാതകളിൽ 76km/hr, 58km/hr വേഗത്തിൽ സഞ്ചരിക്കുന്നു. ഇവ പരസ്പരം കടന്നുപോകാൻ എത സമയം വേണം ?

ഒരു ബസ് 10 m/s വേഗതയിൽ നീങ്ങുന്നു. ഒരു സ്കൂട്ടർ 100 സെക്കൻഡിൽ ബസിനെ മറികടക്കാൻ ആഗ്രഹിക്കുന്നു. ബസ് സ്കൂട്ടറിൽ നിന്ന് 1 കിലോമീറ്റർ അകലെയാണെങ്കിൽ, സ്കൂട്ടർ എത്ര സ്പീഡിൽ ബസിനെ പിന്തുടരണം?