Question:

അനുവിന്റെ അച്ഛന്റെ വയസ്സ് അനുവിന്റെ വയസ്സിന്റെ നാലുമടങ്ങാണ്. അനുവിന്റെ വയസ്സിന്റെ മൂന്നിലൊന്നാണ് അനുവിന്റെ അനിയത്തിയുടെ പ്രായം. അനിയത്തിക്ക് മൂന്ന് വയസ്സാണെങ്കിൽ അനുവിന്റെ അച്ഛന്റെ വയസ്സെത്ര ?

A36

B40

C48

D42

Answer:

A. 36

Explanation:

അനുവിന്റെ വയസ്സ് = A അച്ഛന്റെ വയസ്സ് = 4A അനിയത്തിയുടെ പ്രായം = A/3 അനിയത്തിക്ക് മൂന്ന് വയസ്സാണെങ്കിൽ , A/3 = 3 A = 9 അച്ഛന്റെ വയസ്സ് = 4A = 4 × 9 = 36


Related Questions:

അച്ഛന് 30 വയസ്സുള്ളപ്പോൾ മൂത്തമകൻ ജനിച്ചു. മൂത്തമകന് 8 വയസ്സുള്ളപ്പോൾ രണ്ടാമത്തെ മകൻ ജനിച്ചു. രണ്ടാമത്തെ മകന് ഇപ്പോൾ 13 വയസ്സുണ്ടെങ്കിൽ അച്ഛന്റെ വയസ്സ് എത്ര ?

രവിയുടെയും ഹരിയുടെയും വയസ്സുകൾ 4:5 എന്ന അംശബന്ധത്തിലാണ് 10 വർഷം കഴിയുമ്പോൾ ഇവരുടെ വയസിന്റെ അംശബന്ധം 6:7 എന്ന അംശബന്ധത്തിലായാൽ രവിയുടെ ഇപ്പോഴത്തെ വയസ്സ് ?

അച്ഛന്‍റെ വയസ്സ് മകന്‍റെ വയസ്സിനേക്കാള്‍ 32 കൂടുതലാണ്. 10 വര്‍ഷം കഴിയുമ്പോള്‍ അച്ഛന്‍റെ വയസ്സ് മകന്‍റെ വയസ്സിന്‍റെ 2 മടങ്ങാകും. എങ്കില്‍ അച്ഛന്‍റെ വയസ്സെത്ര?

നാലു വർഷങ്ങൾക്കു മുമ്പ് P,Q എന്നിവരുടെ വയസ്സിന്റെ അനുപാതം 2 : 3 ആയിരുന്നു. 4 വർഷങ്ങൾക്ക് ശേഷം വയസ്സുകളുടെ അനുപാതം 5 :7 ആകും. എങ്കിൽ P യുടെ ഇപ്പോഴത്തെ വയസ്സ് എത്ര?

അമ്മയുടെയും മകളുടെയും വയസ്സുകളുടെ തുക 49 ആണ്. 7 വർഷം മുൻപ് അമ്മയുടെ വയസ്സ് മകളുടെ വയസ്സിന്റെ 4 മടങ്ങ് ആയിരുന്നു. എന്നാൽ അമ്മയുടെ ഇപ്പോഴത്തെ വയസ്സ് എത്ര ?