Question:

സ്വതന്ത്രമായി ഭൂമിയിലേക്ക് വീണുകൊണ്ടിരിക്കുന്ന ഒരു വസ്തുവിന്റെ സ്ഥിതികോർജം താഴേക്ക്- വരുന്നതിനനുസരിച്ച് ;

Aകുറഞ്ഞു വരുന്നു

Bസ്ഥിരമായി നില്ക്കുന്നു.

Cകൂടി വരുന്നു

Dആദ്യം കുറഞ്ഞ് പിന്നെ കൂടുന്നു

Answer:

A. കുറഞ്ഞു വരുന്നു

Explanation:

  • ഊർജ്ജം - പ്രവൃത്തി ചെയ്യാനുള്ള കഴിവ് 
  • ഊർജ്ജം  എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചത് - തോമസ് യങ് 
  • സ്ഥിതികോർജ്ജം - ഒരു വസ്തുവിൽ സ്ഥാനം കൊണ്ട് രൂപീകൃതമാകുന്ന ഊർജ്ജം 
  • സ്ഥിതികോർജ്ജം (Potential Energy ),PE = mgh 
  • m - പിണ്ഡം ,g - ഭൂഗുരുത്വാകർഷണ ത്വരണം ,h - ഉയരം 
  • യൂണിറ്റ് - ജൂൾ 
  • ഡൈമെൻഷൻ - [ ML²T ¯² ]
  • ഉദാ : ജലസംഭരണിയിലെ ജലത്തിന്റെ ഊർജ്ജം

  • ഉയരം കൂടുന്നതിനനുസരിച്ച് വസ്തുവിന്റെ സ്ഥിതികോർജ്ജം കൂടുന്നു 

  • സ്വതന്ത്രമായി ഭൂമിയിലേക്ക് വീണുകൊണ്ടിരിക്കുന്ന ഒരു വസ്തുവിന്റെ സ്ഥിതികോർജം താഴേക്ക് വരുംതോറും കുറഞ്ഞു വരുന്നു 

സ്ഥാനം കൊണ്ട് സ്ഥിതികോർജ്ജം  ലഭിക്കുന്ന സന്ദർഭങ്ങൾ

  • തെങ്ങിലെ തേങ്ങ
  • ,ബഞ്ചിലിരിക്കുന്ന കുട്ടി
  • മേശയിലിരിക്കുന്ന പുസ്തകം 

ഉയരം വ്യത്യാസപ്പെടുന്നതിനനുസരിച്ച് സ്ഥിതികോർജ്ജം വ്യത്യാസപ്പെടുന്ന സന്ദർഭങ്ങൾ 

  • തെങ്ങിൽ നിന്നു തേങ്ങ താഴോട്ട് പതിക്കുന്നു
  • ഉയരത്തിലുള്ള വാട്ടർടാങ്കിലേക്ക് വെള്ളം പമ്പ് ചെയ്യുന്നു 

സ്ട്രെയിൻ മൂലമുള്ള സ്ഥിതികോർജ്ജം അനുഭവപ്പെടുന്ന സന്ദർഭങ്ങൾ 

  • അമർത്തിപ്പിടിച്ച സ്പ്രിങ് 
  • കുലച്ചു വച്ച വില്ല് 
  • വലിച്ചു നിർത്തിയിരിക്കുന്ന റബ്ബർ ബാന്റ് 

Related Questions:

' റോക്കറ്റ് മാൻ ഓഫ് ഇന്ത്യ' എന്നറിയപ്പെടുന്നത് ?

താഴെ തന്നിരിക്കുന്നവയിൽ പാരമ്പര്യേതര ഊർജസ്രോതസ്സിനു ഉദാഹരണമല്ലാത്തതേത്?

ഇടി മിന്നലുണ്ടാകുമ്പോൾ ജനൽ കമ്പികൾ വിറകൊള്ളുന്നത് ഏത് പ്രതിഭാസം മൂലമാണ്?

ഏത് അന്തരീക്ഷ പാളിയിലാണ് ഓസോൺ പാളി കാണപ്പെടുന്നത് ?

ബാറ്ററിയിൽ നിന്ന് ആൾട്ടർനേറ്ററിന്റെ സ്റ്റേറ്ററിലേക്കുള്ള വൈദ്യുത പ്രവാഹം തടയുന്ന ഭാഗം ഏത്?