Question:

30 ജീവനക്കാരുടെ ശരാശരി ശമ്പളം 4,000 രൂപ. ഒരാൾ കൂടി ചേർന്നപ്പോൾ ശരാശരി ശമ്പളം 4, 300 രൂപയായാൽ പുതുതായി ചേർന്നയാളുടെ ശമ്പളമെത്ര?

A13,300

B13, 000

C12, 200

D12,000

Answer:

A. 13,300

Explanation:

30 ജീവനക്കാരുടെ ശരാശരി ശമ്പളം = 4,000 രൂപ 30 ജീവനക്കാരുടെ ആകെ ശമ്പളം = 4000 × 30 = 120000 31 ജീവനക്കാരുടെ ശരാശരി ശമ്പളം = 4300 31 ജീവനക്കാരുടെ ആകെ ശമ്പളം = 4300 × 31 = 133300 പുതുതായി ചേർന്നയാളുടെ ശമ്പളം = 133300 - 120000 = 13300


Related Questions:

20 കുട്ടികളുടെയും 5 അധ്യാപകരുടെയും ശരാശരി വയസ്സ് 20 ആണ്. ഒരു അധ്യാപകൻ ഒഴിവായിപ്പോയിട്ട് മറ്റൊരു അധ്യാപകൻ വന്നപ്പോൾ ശരാശരി വയസ്സ് 1 കൂടി. അവരുടെ വയസ്സുകളുടെ വ്യത്യാസമെന്ത്?

ഒരു വർക്ക് ഷോപ്പിലെ തൊഴിലാളികളുടെ ശരാശരി പ്രതിമാസ ശമ്പളം 8500 രൂപയാണ് . 7 ടെക്നീഷ്യന്മാരുടെ ശരാശരി ശമ്പളം പതിനായിരം രൂപയും ബാക്കിയുള്ളവരുടെ ശരാശരി പ്രതിമാസ ശമ്പളം 7800 രൂപയുമാണ് എങ്കിൽ വർക്ക് ഷോപ്പിലെ ആകെ തൊഴിലാളികളുടെ എണ്ണം എത്ര ?

അഞ്ച് സംഖ്യകളുടെ ശരാശരി 20 ആണ്. ഇതിൽ ഒരു സംഖ്യ ഒഴിവാക്കിയപ്പോൾ ശരാശരി 23 കിട്ടി. ഒഴിവാക്കിയ സംഖ്യയേത്?

24 കുട്ടികളുടെയും ക്ലാസ് ടീച്ചറിൻ്റെയും ശരാശരി വയസ്സ് 16 ആണ് .ക്ലാസ് ടീച്ചറെ ഒഴിവാക്കിയാൽ ശരാശരി 1 കുറയുന്നു. ക്ലാസ് ടീച്ചറിൻ്റെ വയസ്സ് എത്ര?

ഒരു കമ്പിനിയിലെ 24 ജോലിക്കാരുടെ ശരാശരി വയസ് 35 ആണ്. മാനേജരുടെ വയസു കൂടി ഉൾപ്പെടുത്തിയപ്പോൾ ശരാശരി വയസ് ഒന്നു വർധിച്ചു. എങ്കിൽ മാനേജരുടെ വയസ് എത്ര ?