Question:

ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക.

1. ഇന്ത്യൻ ഭരണഘടനയുടെ ഭാഗം IV A  മൗലിക കടമകളെക്കുറിച്ച് പ്രതിപാദിക്കുന്നു.

2.1976 ൽ 44-ാമത് ഭരണഘടനാ ഭേദഗതി നിയമപ്രകാരമാണ് പൗരന്മാരുടെ മൗലിക കടമകൾ കൂട്ടിച്ചേർത്തത്.

3.മൗലിക കടമകൾ യു‌എസ്‌എസ്ആർ/റഷ്യയിൽ നിന്ന് എടുത്തിട്ടുള്ളതാണ്.

 

 

A1&2

B1&3

C2

D1,2&3

Answer:

B. 1&3

Explanation:

മൗലിക കടമകൾ

  • ഭരണഘടന നിലവിൽ വന്ന സമയത്ത് മൗലിക കടമകളെ ഉൾപ്പെടുത്തിയിരുന്നില്ല
  • 1976ൽ 42-ാം  ഭരണഘടനാ ഭേദഗതിയിലൂടെ 10 മൗലിക കടമകളെ ഭരണഘടനയിൽ ഉൾപ്പെടുത്തി
  • പൗരന്മാരുടെ പത്ത് അടിസ്ഥാന കടമകളെ ആർട്ടിക്കിൾ 51 A പ്രസ്താവിക്കുന്നു.
  • 1977 ജനുവരി 3 നാണ് മൗലിക കടമകൾ പ്രാബല്യത്തിൽ വന്നത്.
  • മൗലിക കടമകൾ എന്ന ആശയം ഇന്ത്യ കടം കൊണ്ടിരിക്കുന്നത് യു.എസ്.എസ്.ആർ ഭരണഘടനയിൽ നിന്നാണ്.
  • മൗലിക കടമകൾ ഇന്ത്യൻ ഭരണഘടനയിൽ ഉൾപ്പെടുത്തിയ സമയത്ത് ഇന്ത്യൻ രാഷ്‌ട്രപതി - ഫക്രുദീൻ അലി അഹമ്മദ്
  • ഭരണഘടനയിൽ മൗലികകർത്തവ്യങ്ങൾ കൂട്ടിച്ചേർക്കുമ്പോൾ പ്രധാനമന്ത്രി - ഇന്ദിരാഗാന്ധി
  • മൗലിക കടമകൾ ഭരണഘടനയിൽ ഉൾപ്പെടുത്തിയ സമയത്തെ ഇന്ത്യൻ നിയമമന്ത്രി - H R ഗോഖലെ
  • മൗലിക കർത്തവ്യങ്ങൾ ന്യായ വാദത്തിന് അർഹമല്ല

Related Questions:

എത്രാമത്തെ ഭേദഗതിയിലൂടെ ആണ് 'സോഷ്യലിസ്റ്റ്' എന്ന വാക്ക് ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിൽ ചേർത്തത് ?

ഏത് ഭരണഘടനാഭേദഗതിയിലൂടെയാണ് സംസ്ഥാന നിയമസഭയ്ക്കും പാർലമെന്റിനും ചരക്ക്സേവന നികുതി (GST) സംബന്ധിച്ച് നിയമനിർമ്മാണത്തിന് അധികാരം നൽകുന്നത് ?

കോ-ഓപ്പറേറ്റീവ് സൊസൈറ്റികൾക്ക് ഭരണഘടനാ സാധുത നൽകിയ ഭരണഘടനാ ഭേദഗതി ഏത് ?

ഭരണഘടനാ ഭേദഗതിയുമായി ബന്ധപ്പെട്ട ആർട്ടിക്കിൾ (Art .368 ) എങ്ങനെ ഭേദഗതി ചെയ്യാം ?

നാട്ടുരാജാക്കന്‍മാര്‍ക്ക് നല്‍കിയിരുന്ന പ്രിവിപഴ്സ് നിര്‍ത്തലാക്കിയ ഭേദഗതി ?