Question:

വിദ്യാഭ്യാസത്തിനുള്ള അവകാശവുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയല്ലാത്തവ കണ്ടെത്തുക :

(i)76-ാം ഭരണഘടനാ ഭേദഗതിയിലൂടെ മൗലികാവകാശങ്ങളിൽ ഉൾപ്പെടുത്തി

(ii) ഇന്ത്യൻ ഭരണഘടനയിലൂടെ വകുപ്പ് 21(A) യിൽ ഉൾപ്പെടുത്തി

(iii) 6 വയസ്സു മുതൽ 14 വയസ്സു വരെ നിർബന്ധവും സൗജന്യവുമായ വിദ്യാഭ്യാസം

Ai,ii

Bii, iii

Ci മാത്രം

Diii മാത്രം

Answer:

C. i മാത്രം

Explanation:

  • ഇന്ത്യൻ ഭരണഘടനയിലെ ആർട്ടിക്കിൾ 21 എ പ്രകാരം ഇന്ത്യയിൽ 6 മുതൽ 14 വയസ്സ് വരെയുള്ള കുട്ടികൾക്ക് സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം മൗലിക അവകാശം ആണ്.
  • 86-ാം ഭരണഘടനാ ഭേദഗതിയിലൂടെയാണ് വിദ്യാഭ്യാസത്തിനുള്ള അവകാശത്തെ മൗലികാവകാശങ്ങളിൽ ഉൾപ്പെടുത്തിയത്

Related Questions:

SCയ്ക്കും STയ്ക്കും പ്രത്യേക കമ്മീഷനുകള്‍ നിലവില്‍ വന്ന ഭരണഘടനാ ഭേദഗതി ?

സ്വത്ത് സമ്പാദിക്കാനും സംരക്ഷിക്കാനുമുള്ള മൗലികാവകാശത്തെ നിയമാവകാശമായി മാറ്റിയ ഭരണഘടനാ ഭേദഗതി ?

പൗരത്വഭേദഗതി നിയമവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക.

1. പാകിസ്താൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്താൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള മതന്യൂനപക്ഷങ്ങളായ ഹിന്ദുക്കൾ, സിഖുകാർ, ബുദ്ധമതക്കാർ, ജൈനന്മാർ, പാർസികൾ, ക്രിസ്ത്യാനികൾ എന്നിവർക്ക് ഇന്ത്യൻ പൗരത്വം വ്യവസ്ഥ ചെയ്യുന്ന നിയമമാണ് പൗരത്വ (ഭേദഗതി) നിയമം

2. 2014 ഡിസംബർ 31-ലോ അതിനുമുമ്പോ ഇന്ത്യയിൽ പ്രവേശിച്ച ബംഗ്ലാദേശ് പാകിസ്താൻ അഫ്ഗാനിസ്താൻ എന്നിവിടങ്ങളിൽനിന്നുള്ള ന്യൂനപക്ഷ വിഭാഗങ്ങളെ അനധികൃത കുടിയേറ്റക്കാർ ആയി കരുതുന്നതിൽനിന്നും ഈ നിയമം ഒഴിവാക്കുന്നു.

3. ഇന്ത്യൻ പൗരത്വത്തിനായി ഇന്ത്യയിൽ താമസിക്കേണ്ടതിന്റെ കുറഞ്ഞ കാലാവധി 11 വർഷം എന്നതിൽനിന്നും 5 വർഷം ആയി കുറയ്ക്കാൻ ഈ നിയമം അനുവദിക്കുന്നു

ഭരണഘടനാ ഭേദഗതികളെക്കുറിച്ച് പ്രതിപാദിക്കുന്ന ആര്‍ട്ടിക്കിള്‍ ഏത് ?

ജൻ വിശ്വാസ് ഭേദഗതി ബിൽ ലോക്സഭയിൽ പാസ്സാക്കിയത് എന്ന് ?