Question:

മനുഷ്യശരീരത്തിലെ സുഷുമ്ന നാഡികളുടെ എണ്ണം എത്ര ?

A23 ജോഡി

B12 ജോഡി

C31 ജോഡി

D43 ജോഡി

Answer:

C. 31 ജോഡി

Explanation:

സുഷുമ്ന നാഡി

  • സുഷുമ്ന നാഡിയുടെ നീളം : 45 cm
  • മെഡുല ഒബ്ലാംകട്ടയുടെ തുടർച്ചയായി കാണപ്പെടുന്ന ഭാഗം : സുഷുമ്ന
  • മനുഷ്യ ശരീരത്തിലെ സുഷുമ്ന നാഡികളുടെ എണ്ണം : 31 ജോഡി
  • നവജാതശിശുവിന്റെ സുഷമ്ന നട്ടെല്ലിന്റെ താഴെ അഗ്രം വരെ നീണ്ടു കിടക്കുന്നു
  • മുതിർന്നവരുടെ നട്ടെല്ലിന്റെ മധ്യഭാഗം വരെ മാത്രമേ ഉള്ളൂ
  • നട്ടെല്ല് വളരുന്നതിനനുസൃതമായി സുഷുമ്ന വളരുന്നില്ല
  • സുഷുമ്ന സ്ഥിതിചെയ്യുന്ന നട്ടെല്ലിന്റെ ഭാഗം : ന്യൂറൽ കനാൽ
  • സുഷുമ്നയുമായി യോജിച്ചു ഇരിക്കുന്ന മസ്തിഷ്കഭാഗം : മെടുല്ല ഒബലോങ്ങേറ്റ 
  • സുഷമ്നയെ പൊതിഞ്ഞ് സംരക്ഷിക്കുന്ന സ്തരം : മെനിഞ്ചസ്
  • നടത്തം, ഓട്ടം തുടങ്ങിയ പ്രവർത്തനങ്ങളിലെ ധ്രുതഗതിയിലുള്ള ആവർത്തന ചലനം ഏകോപിപ്പിക്കുന്നത് : സുഷുമ്ന
  • ശരീരത്തിൽ റിഫ്ലക്സ് പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നത് : സുഷുമ്ന നാഡി
  • ആവേഗങ്ങളെ സുഷുമ്നയിലേക്ക് എത്തിക്കുന്ന നാഡി : സംവേദ നാഡി
  • സുഷുമ്നയിൽ നിന്നുള്ള നിർദേശം ബന്ധപ്പെട്ട പേശിയിലേക്ക് കൊണ്ടുപോകുന്ന നാഡി : പ്രേരക നാഡി
  • സംവേദ ആവേഗങ്ങൾ സുഷുമ്നയിൽ പ്രവേശിക്കുന്നത് : ഡോർസൽ റൂട്ടിലൂടെ
  • പ്രേരക ആവേഗങ്ങൾ സുഷുമ്നയിൽ നിന്ന് പുറത്തേക്ക് പോകുന്നത് : വെൻട്രൽ റൂട്ടിലൂടെ
  • സംവേദ നാഡിയെയും പ്രേരക നാഡിയെയും ബന്ധിപ്പിക്കുന്ന നാഡീകോശം : ഇന്റർ ന്യൂറോൺ
  • സംവേദ ആവേഗങ്ങളെ അനുസൃതമായി വേഗത്തിലുള്ള പ്രതികരണ നിർദേശങ്ങൾ രൂപപ്പെടുത്തുന്നത് : ഇന്റർ ന്യൂറോൺ

Related Questions:

ഹംഗർ (വിശപ്പ്) ഹോർമോൺ എന്നറിയപ്പെടുന്നത് ?

undefined

ഒരു കോശത്തിലെ ഊർജ്ജ നിർമ്മാണ കേന്ദ്രം :

മനുഷ്യ ഹൃദയത്തിന് എത്ര അറകളുണ്ട്?

മനുഷ്യ ഹൃദയത്തിൽ ഏത് അറയ്ക്കാണ് ഏറ്റവും കട്ടി കൂടിയ ഭിത്തി കാണപ്പെടുത് ?