Question:

ഒരു ബാഹ്യബലമില്ല എങ്കിൽ ഒരു വ്യൂഹത്തിന്റെ ആകെ ആക്കം സ്ഥിരമായിരിക്കും. ഇതാണ് :

Aപാസ്കൽ നിയമം

Bബോയിൽ സ് നിയമം

Cബെർണോലിസ് നിയമം

Dആക്ക സംരക്ഷണ നിയമം

Answer:

D. ആക്ക സംരക്ഷണ നിയമം

Explanation:

  • ആക്കം - ചലിച്ചുകൊണ്ടിരിക്കുന്ന വസ്തുക്കളുടെ മാസും പ്രവേഗവും കൂടുമ്പോൾ അവയ്ക്ക് ഉളവാക്കാൻ കഴിയുന്ന ആഘാതവും കൂടുന്നു . ഈ സവിശേഷ ഗുണമാണ് ആക്കം 
  • ആക്കം =മാസ് ×പ്രവേഗം 
  • p= mv 
  • യൂണിറ്റ് - kgm /s 
  • നിശ്ചലാവസ്ഥയിൽ സ്ഥിതി ചെയ്യുന്ന ഏതൊരു വസ്തുവിന്റെയും ആക്കം പൂജ്യം ആയിരിക്കും 

    ആക്കസംരക്ഷണ നിയമം 

  • ഒരു ബാഹ്യബലമില്ലെങ്കിൽ ഒരു വ്യൂഹത്തിന്റെ ആകെ ആക്കം സ്ഥിരമായിരിക്കും 
  • M1V1+M2V2 = M1U1+M2U2
  • കണ്ടെത്തിയത് - സർ ഐസക്ക് ന്യൂട്ടൺ 

Related Questions:

സൂര്യ കളങ്കങ്ങളേക്കുറിച്ചുള്ള ' Discourse on Floating Bodies ' എന്ന പുസ്തകം രചിച്ചത് ആരാണ് ?

ബലത്തിന്റെ യൂണിറ്റ് എന്താണ് ?

' Starry Messenger ' ആരുടെ പുസ്തകം ആണ് ?