Question:

ലിവർപൂളിൽ നിന്നും മാഞ്ചസ്റ്ററിലേക്ക് ആവി എഞ്ചിൻ ഉപയോഗിച്ചുള്ള ആദ്യത്തെ തീവണ്ടി ഓടിച്ചത് ഏത് വർഷം?

A1830

B1829

C1828

D1827

Answer:

A. 1830

Explanation:

ലിവർപൂൾ, മാഞ്ചസ്റ്റർ റെയിൽവേ(L&MR)

  • ലോകത്തിലെ ആദ്യത്തെ ഇന്റർ-സിറ്റി റെയിൽവേ 
  • 1830 സെപ്റ്റംബർ 15-ന് ഇത് ഇംഗ്ലണ്ടിലെ പട്ടണങ്ങളായ ലിവർപൂളിനും ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററിനും ഇടയിൽ തുറന്നു
  • നീരാവി ഉപയോഗിച്ച് (Steam Engine) പ്രവർത്തിക്കുന്ന ലോക്കോമോട്ടീവുകളെ മാത്രം ആശ്രയിക്കുന്ന ആദ്യത്തെ റെയിൽവേ കൂടിയായിരുന്നു ഇത്

Related Questions:

ആരുടെ നേതൃത്വത്തിലായിരുന്നു അവശിഷ്ട പാർലമെന്റ് (Rump Parliament) നിലനിന്നിരുന്നത് ?

ഇവയിൽ ശരിയായ പ്രസ്താവന ഏത് ?

1.നെപ്പോളിയൻ ബോണപാർട്ട് 'കോൺകോർഡാറ്റ്' എന്നറിയപ്പെടുന്ന കരാർ ആത്മീയ നേതാവായ പോപ്പും ആയി ഉണ്ടാക്കി.

2.ഫ്രാൻസിൽ മതപരമായിട്ടുളള ഒരു സമാധാനം പുനസ്ഥാപിക്കാൻ വേണ്ടിയാണ് ഇങ്ങനെ ഒരു കരാർ ഒപ്പിട്ടത്.

3.1805 ലായിരുന്നു 'കോൺകോർഡാറ്റ്' എന്ന കരാർ നെപ്പോളിയനും പോപ്പും  തമ്മിൽ ഒപ്പു വെച്ചത്

ലോകത്തിലെ ആദ്യ അണുബോംബ് സ്ഫോടനം നടന്ന ഹിരോഷിമ സന്ദർശിച്ച ആദ്യ അമേരിക്കൻ പ്രസിഡണ്ട് ആര്?

കോളനികളില്‍ മൂലധനനിക്ഷേപം നടത്തുവാന്‍ മുതലാളിത്ത രാജ്യങ്ങളെ പ്രേരിപ്പിച്ച ഘടകങ്ങൾ എന്തെല്ലാം ?

1.തൊഴിലാളികളുടെ കുറഞ്ഞ കൂലി

2.അസംസ്കൃത വസ്തുക്കളുടെ ലഭ്യത

3.കോളനികളെ അഭിവൃദ്ധിപ്പെടുത്തുക എന്ന ലക്ഷ്യം

4.കുറഞ്ഞ ചെലവ്

വൈറ്റ് ഹൗസ് സ്ഥിതി ചെയ്യുന്നത് എവിടെ?