Question:
ഇന്ത്യയിൽ ആദ്യമായി എയ്ഡ്സ് റിപ്പോർട്ട് ചെയ്ത വർഷം ?
A1986
B1987
C1988
D1989
Answer:
A. 1986
Explanation:
എയ്‌ഡ്‌സ്
- അക്വേഡ് ഇമ്മ്യൂൺ ഡെഫിഷ്യൻസി സിൻഡ്രോം (Acquired Immune Deficiency Syndrome) എന്നതാണ് AlDS ന്റെ പൂർണ്ണരൂപം
- HIV (Human Immunodeficiency Virus; ഹ്യുമൻ ഇമ്മ്യൂണോ ഡെഫിഷ്യൻസി വൈറസ്) ബാധിച്ചതിന്റെ ഫലമായി മനുഷ്യന് രോഗ പ്രതിരോധശേഷി നഷ്ടപ്പെടുകയും തത്ഫലമായി മറ്റു മാരക രോഗങ്ങൾ പിടിപെടുകയും ചെയ്യുന്ന അവസ്ഥയാണ് എയ്‌ഡ്‌സ്
- ആർ.എൻ.എ (R.N.A) വിഭാഗത്തിൽപ്പെട്ട ഒരു റിട്രോ (Retro Virus) ആണ് എയ്‌ഡ്‌സ് വൈറസ്
- 1984-ൽ അമേരിക്കൻ നാഷണൽ ക്യാൻസർ ഇൻസ്റ്റിട്യൂട്ടിലെ ഡോക്ടർ റോബർട്ട് ഗാലോ (Dr. Robert Gallo) ആണ് എയ്‌ഡ്‌സ് രോഗാണുവിനെ ആദ്യമായി കണ്ടുപിടിച്ചത്
- എയ്‌ഡ്‌സ് അവസ്ഥ ഉണ്ടാക്കുന്ന മറ്റൊരു വൈറസായ HIV 2 എന്ന വൈറസിനെ 1985ൽ ഫ്രെഞ്ച് ഡോ. ലൂക്ക് മോൺടാഗ്നിയർ കണ്ടുപിടിക്കുകയുണ്ടായി
- എലിസ ടെസ്റ്റിലൂടെയും, വെസ്റ്റേൺ ബ്ലോട്ട് ടെസ്റ്റിലൂടെയുമാണ് എയ്ഡ്സ് രോഗനിർണയം നടത്തുന്നത്
രോഗം പകരുന്നത് :
- എയിഡ്സ് ബാധിതര്‍ ഉപയോഗിച്ച സൂചിയും സിറിഞ്ചും പങ്കുവയ്ക്കുന്നതിലൂടെ
- എച്ച്. ഐ. വി ബാധിതരുമായുള്ള ലൈംഗികബന്ധങ്ങളിലൂടെ
- എച്ച്. ഐ. വി. അടങ്ങിയ രക്തവും അവയവങ്ങളും സ്വീകരിക്കുന്നതിലൂടെ,
- എച്ച്.ഐ.വി ബാധിതയായ അമ്മയില്‍ നിന്ന് കുഞ്ഞിലേയ്ക്ക്
- 1986 ൽ ചെന്നൈയിലാണ് ഇന്ത്യയിൽ ആദ്യമായി എയ്ഡ്സ് രോഗം റിപ്പോർട്ട് ചെയ്തത്
- 1988 ൽ പത്തനംതിട്ട ജില്ലയിലാണ് കേരളത്തിലാദ്യമായി എയ്ഡ്സ് രോഗം റിപ്പോർട്ട് ചെയ്തത്
- പാലക്കാട് ആണ് കേരളത്തിലെ ആദ്യ HIV/AlDS സാക്ഷരത ജില്ല
- AIDS ബാധിതർ ഏറ്റവും കൂടുതലുള്ള രാജ്യം -ദക്ഷിണ ആഫ്രിക്ക
- AlDS ബാധിതരോടുള്ള ഐക്യദാർഡ്യത്തിന്റെ പ്രതീകം - റെഡ് റിബൺ
- ഡിസംബർ - 1 ലോക എയ്ഡ്സ് ദിനം
- 1988 ഡിസംബർ 1 മുതലാണ് ലോകാരോഗ്യ സംഘടന , ഐക്യ രാഷ്ട്ര സഭ എന്നിവയുടെ നേതൃത്വത്തിൽ ലോക എയിഡ്സ് ദിനം ആച്ചരിക്കപ്പെടുന്നത്
- നാഷണൽAIDS കൺട്രോൾ പ്രോഗ്രാം ആരംഭിച്ചത് - 1987
- കേരള സംസ്ഥാന എയിഡ്സ് കണ്ട്രോൾ സൊസൈറ്റിയുടെ നിയന്ത്രണത്തിലുള്ള ഉഷസ് എന്ന പദ്ധതി വഴിയാണ് കുട്ടികൾക്ക് എയിഡ്സ് പരിശോധനയും ചികിത്സയും സൗജന്യമായി നൽകുന്നത്