Question:

തിരുകൊച്ചി സംസ്ഥാനം രൂപം കൊണ്ട വർഷം ?

A1949 July 1

B1948 July 1

C1950 June 1

D1951 June 1

Answer:

A. 1949 July 1

Explanation:

ഐക്യകേരളം പിറവിയെടുക്കുന്നതിനു മുന്നോടിയായി തിരുവിതാംകൂർ, കൊച്ചി എന്നീ നാട്ടുരാജ്യങ്ങൾ സം‌യോജിപ്പിച്ച് ഇന്ത്യയിലെ ഒരു സംസ്ഥാനമായി നിലവിൽ വന്ന ഭൂവിഭാഗമാണ് തിരു-കൊച്ചി. തിരുക്കൊച്ചിയുടെ തലസ്ഥാനം തിരുവനന്തപുരമായിരുന്നു. അന്ന് തിരുവിതാംകൂർ പ്രധാനമന്ത്രിയായിരുന്ന പറവൂർ ടി.കെ. നാരായണപിള്ളയാണ് തിരു-കൊച്ചിയുടെ ആദ്യ മുഖ്യമന്ത്രിയായി ചുമതലയേറ്റത്. തിരു-കൊച്ചി സംസ്ഥാനത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളും പഴയ മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന മലബാർ ജില്ലയും ചേർന്ന് 1956 നവംബർ 1-ന് കേരള സംസ്ഥാനം രൂപം കൊണ്ടു.


Related Questions:

നിലവിലെ കേരള സാമൂഹ്യനീതി വകുപ്പ് മന്ത്രിയാര് ?

"സമരം തന്നെ ജീവിതം" ആരുടെ ആത്മകഥയാണ്?

16-ാം ലോക സഭയിലെ തിരുവനന്തപുരത്തു നിന്നുള്ള പ്രതിനിധി :

സുതാര്യ കേരളം പദ്ധതി നടപ്പിലാക്കിയ മുഖ്യമന്ത്രി ?

Who translated the speeches of Kamaraj from Tamil to Malayalam whenever he visited Malabar ?