Question:
പ്രകാശത്തെ പൂർണ്ണമായും കടത്തിവിടുന്ന വസ്തുക്കൾ ആണ് :
Aഅതാര്യ വസ്തുക്കൾ
Bസുതാര്യ വസ്തുക്കൾ
Cഅർധതാര്യ വസ്തുക്കൾ
Dഇതൊന്നുമല്ല
Answer:
B. സുതാര്യ വസ്തുക്കൾ
Explanation:
- സുതാര്യ വസ്തുക്കൾ - പ്രകാശത്തെ കടത്തി വിടുന്ന വസ്തുക്കൾ
- ഉദാ :ഗ്ലാസ്സ് ,ജലം
- ധവള പ്രകാശത്തിലെ ഏത് ഘടക വർണത്തെയാണോ ഒരു സുതാര്യ വസ്തു കടത്തി വിടുന്നത് ആ നിറത്തിലായിരിക്കും ആ വസ്തു കാണപ്പെടുന്നത്
- അതാര്യ വസ്തുക്കൾ - പ്രകാശത്തെ കടത്തി വിടാത്ത വസ്തുക്കൾ
- ഉദാ : കല്ല് , തടി
- ഒരു അതാര്യ വസ്തു ധവള പ്രകാശത്തിലെ എല്ലാ വർണങ്ങളെയും ആഗിരണം ചെയ്താൽ ആ വസ്തു കാണപ്പെടുന്ന നിറം - കറുപ്പ്
- പ്രകാശ പ്രകീർണ്ണനം - പ്രകാശം അതിന്റെ ഘടക വർണ്ണങ്ങളായി മാറുന്ന പ്രതിഭാസം
- ധവളപ്രകാശത്തിലെ വിവിധ വർണ്ണങ്ങൾക്ക് വ്യത്യസ്ത അളവിൽ അപവർത്തനം സംഭവിക്കുന്നത് കൊണ്ടാണ് പ്രകീർണ്ണനം ഉണ്ടാവുന്നത്