Question:

പ്രതിശീർഷ വരുമാനവും ആയി ബന്ധപ്പെട്ട് കൊണ്ട് ചില പ്രസ്താവനകൾ താഴെ നൽകിയിരിക്കുന്നു അവയിൽ ശരിയായത് ഏതെല്ലാം?

1.പ്രതിശീർഷ വരുമാനം ആളോഹരിവരുമാനം എന്ന പേരിലും അറിയപ്പെടുന്നു.

2.ദേശീയ വരുമാനത്തെ രാജ്യത്തെ മൊത്തം ജനസംഖ്യ കൊണ്ട് ഭാഗിക്കുമ്പോള്‍ കിട്ടുന്നതാണ് പ്രതിശീര്‍ഷ വരുമാനം അല്ലെങ്കില്‍ ആളോഹരി വരുമാനം.

3.രാജ്യങ്ങളെ തമ്മില്‍ താരതമ്യം ചെയ്യാനും രാജ്യങ്ങളുടെ സാമ്പത്തിക നില മനസ്സിലാക്കാനും പ്രതിശീര്‍ഷ വരു മാനം സഹായിക്കുന്നു.

A1,2

B1,3

C1,2,3

D2,3

Answer:

C. 1,2,3

Explanation:

ഒരു പ്രദേശത്തെ ജനങ്ങളുടെ വരുമാനം പ്രതിഫലിപ്പിക്കുന്ന സൂചികയാണ് പ്രതി ശീർഷ വരുമാനം.ദേശീയ വരുമാനത്തെ രാജ്യത്തെ മൊത്തം ജനസംഖ്യ കൊണ്ട് ഭാഗിക്കുമ്പോള്‍ കിട്ടുന്നതാണ് പ്രതിശീര്‍ഷ വരുമാനം അല്ലെങ്കില്‍ ആളോഹരി വരുമാനം. രാജ്യങ്ങളെ തമ്മില്‍ താരതമ്യം ചെയ്യാനും രാജ്യങ്ങളുടെ സാമ്പത്തിക നില മനസ്സിലാക്കാനും പ്രതിശീര്‍ഷ വരു മാനം സഹായിക്കുന്നു.


Related Questions:

'നീതി ആയോഗ്'മായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

1.2014 ജനുവരി ഒന്നുമുതൽ ഇന്ത്യൻ ആസൂത്രണ കമ്മീഷന് പകരം ആയി നിലവിൽ വന്ന പുതിയ സംവിധാനമാണ് നീതിആയോഗ്.

2.നീതി ആയോഗ് ഒരു ഉപദേശക സമിതിയാണ്.

3.നീതി ആയോഗിന്റെ ആദ്യ ഉപാധ്യക്ഷൻ അരവിന്ദ് പനഗരിയ ആയിരുന്നു.

4.നീതി ആയോഗിൻറെ ഉപാദ്ധ്യക്ഷനെ നിയമിക്കുന്നത് പ്രധാനമന്ത്രിയാണ്.

കേരളത്തിലെ ആദ്യത്തെ ഇന്ത്യൻ കോഫി ഹൗസ് 1958-ൽ ആരംഭിച്ചത് എവിടെ?

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (R.B.I.] യുടെ പണനയ [Monetary Policy) വുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന/പ്രസ്താവനകൾ ഏതെല്ലാം ?

i.സമ്പദ്വ്യവസ്ഥയിൽ പണത്തിന്റെ സപ്ലൈ [Money Supply) കുറയ്ക്കുന്നതിനായി ഗവൺമെന്റ് ബോണ്ടുകൾ കമ്പോളത്തിൽ വിൽക്കും.

ii) സമ്പദ്വ്യവസ്ഥയിൽ പണത്തിന്റെ സപ്ലൈ കൂട്ടണമെങ്കിൽ ബാങ്ക് റേറ്റ് [Bank Rate) കൂട്ടണം.

iii) സമ്പദ്വ്യവസ്ഥയിൽ പണത്തിന്റെ സപ്ലൈ കൂട്ടേണ്ടി വരുമ്പോൾ കമ്പോളത്തിൽ നിന്ന് ഗവൺമെന്റ് ബോണ്ടുകൾ വാങ്ങും.

നിക്ഷേപം നടത്തുന്നവർക്കും സംരംഭകർക്കും ആവശ്യമായ അനുമതികൾ ലഭിക്കുന്ന ഏകജാലക സംവിധാനം നടപ്പിലാക്കുന്ന ആദ്യ കേന്ദ്രഭരണ പ്രദേശം ?

ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന് 3 വർഷം വിലക്ക് ലഭിച്ച നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ മുൻ ഡയറക്ടർ ?