Question:

സന്ദീപും രാഘവും കൂടി ഒരു ജോലി 4 ദിവസം കൊണ്ട് ചെയ്തു തീർക്കും. സന്ദീപിന് തനിയെ ആ ജോലി 6 ദിവസം കൊണ്ട് തീർക്കാൻ കഴിയും. സന്ദീപും രാഘവും കൂടി ആ ജോലി രണ്ടു ദിവസംചെയ്തു കഴിഞ്ഞപ്പോൾ സന്ദീപ് അവധിയെടുത്തു. രാഘവ് ബാക്കിയുള്ള ജോലി എത്ര ദിവസംകൊണ്ട് ചെയ്തു തീർക്കും?

A8 ദിവസം

B6 ദിവസം

C4 ദിവസം

D5 ദിവസം

Answer:

B. 6 ദിവസം

Explanation:

സന്ദീപും രാഘവും കൂടി ഒരു ജോലി 4 ദിവസം കൊണ്ട് ചെയ്തു തീർക്കും. സന്ദീപിന് തനിയെ ആ ജോലി 6 ദിവസം കൊണ്ട് ചെയ്തു തീർക്കും ആകെ ജോലി = lcm(4,6) = 12 സന്ദീപിന്റെയും രാഘവിന്റെയും കാര്യക്ഷമത=12/4 = 3 സന്ദീപിന്റെ കാര്യക്ഷമത=12/6 = 2 രാഘവിന്റെ കാര്യക്ഷമത=3-2=1 സന്ദീപും രാഘവും കൂടി ആ ജോലി രണ്ടു ദിവസംചെയ്തു =2×3=6 ശേഷിക്കുന്ന ജോലി =12-6=6 6/രാഘവിന്റെ കാര്യക്ഷമത=6/1=6 രാഘവ് ബാക്കിയുള്ള ജോലി 6 ദിവസംകൊണ്ട് ചെയ്തു തീർക്കും


Related Questions:

15 ആളുകൾ 20 ദിവസം കൊണ്ട് ചെയ്തുതീർക്കുന്ന ജോലി 10 ആളുകൾക്ക് ചെയ്തുതീർക്കാൻ എത്ര ദിവസം വേണം?

15 സ്ത്രീകൾക്ക് 18 ദിവസം കൊണ്ട് ഒരു ജോലി ചെയ്യാം. 27 ദിവസം കൊണ്ട് ജോലി പൂർത്തിയാക്കാൻ എത്ര സ്ത്രീകൾ വേണം?

9 കുട്ടികൾക്ക് 360 ദിവസം കൊണ്ട് ഒരു ജോലി പൂർത്തിയാക്കാൻ കഴിയും. 18 പുരുഷന്മാർക്ക് ഇതേ ജോലി 72 ദിവസം കൊണ്ടും 12 സ്ത്രീകൾക്ക് 162 ദിവസം കൊണ്ടും പൂർത്തിയാക്കാനാകും. 4 പുരുഷന്മാരും 12 സ്ത്രീകളും 10 കുട്ടികളും ചേർന്ന് എത്ര ദിവസം കൊണ്ട് ഈ ജോലി പൂർത്തിയാക്കാൻ കഴിയും?

A, B എന്നീ രണ്ട് ഇൻലെറ്റ് പൈപ്പുകൾക്ക് ഒരുമിച്ച് 24 മിനുട്ടിനുള്ളിൽ ഒരു ടാങ്ക് നിറയ്ക്കാൻ കഴിയും, ഇനി ടാങ്കിൽ ഒരു ചോർച്ച ഉണ്ടായാൽ നിറയാൻ 6 മിനുട്ട് കൂടി എടുക്കും. ചോർച്ചയിലൂടെ മാത്രം ടാങ്ക് കാലിയാവാൻ എടുക്കുന്ന സമയം കണ്ടെത്തുക.

ഒരാൾ ഒരു ദിവസം കൊണ്ട് 2 മീറ്റർ × 2 മീറ്റർ × 2 മീറ്റർ സൈസിൽ ഒരു കുഴി നിർമ്മിക്കും. ഇതേ നിരക്കിൽ 3 പേർ ചേർന്ന് 4 മീറ്റർ × 4 മീറ്റർ × 4 മീറ്റർ സൈസിൽ ഒരു കുഴി നിർമ്മിക്കാൻ എത്ര ദിവസം വേണം?