Question:

ചാൾസ് രാജാവിന്റെ സൈന്യത്തെ പരാജയപ്പെടുത്തിക്കൊണ്ട് അധികാരത്തിൽ വന്ന പാർലമെന്റ് വിഭാഗത്തിന്റെ സൈന്യാധിപൻ ?

Aറോബർട് വാൾപോൾ

Bഒലിവർ ക്രോംവെൽ

Cറിച്ചാർഡ് ക്രോംവെൽ

Dതോമസ് ജെഫേഴ്സൺ

Answer:

B. ഒലിവർ ക്രോംവെൽ

Explanation:

ഒലിവർ ക്രോംവെൽ

  • പതിനേഴാം നൂറ്റാണ്ടിലെ ഇംഗ്ലണ്ടിലെ ഒരു രാഷ്ട്രീയനേതാവും ,സൈന്യാധിപനും
  • രാജവാഴ്ച അവസാനിപ്പിച്ച്, ഇംഗ്ലണ്ടിനെ റിപ്പബ്ലിക്ക് ആക്കിയ പുത്തൻ മാതൃകാസൈന്യത്തിന്റെ(New Model Army) നേതാവ് .
  • 1649-ൽ ചാൾസ് ഒന്നാമൻ രാജാവിന്റെ വധശിക്ഷയെ തുടർന്ന് ഇംഗ്ലണ്ടിലെ അധികാരം കൈയ്യാളിയത് ക്രോംവെൽ ആയിരുന്നു. 
  • അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഇംഗ്ലീഷ് സൈന്യം, അയർലൻഡും സ്കോട്ട്‌ലണ്ടും ആക്രമിച്ചു കീഴടക്കി. 
  • 1653 മുതൽ 1658-ലെ മരണം വരെ ക്രോംവെൽ, 'സംരക്ഷകപ്രഭു' (Lord Protector) എന്ന സ്ഥാനപ്പേരോടെ ഇംഗ്ലണ്ടും അയർലണ്ടും സ്കോട്ട്‌ലണ്ടും ചേർന്ന രാഷ്ട്രസംഘത്തിന്റെ(Commonwealth) ഏകാധിപതി ആയിരുന്നു.

 


Related Questions:

ഇംഗ്ലണ്ടിൽ ഒന്നാം പാർലമെന്റ് പരിഷ്കരണം നടന്നത് ?

രക്തരഹിത വിപ്ലവം എന്നറിയപ്പെടുന്നത് ?

ടണ്ണേജ് & പൗണ്ടേജ് നിയമം ഏത് വിപ്ലവവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

കോമൺവെൽത്ത് കാലഘട്ടം എന്ന് ബ്രിട്ടീഷ് ചരിത്രത്തിൽ അറിയപ്പെടുന്നത് ?

1649 ജനുവരി 30-ന് രാജ്യദ്രോഹകുറ്റം ചുമത്തി വധിക്കപ്പെട്ട ഇംഗ്ലീഷ് ഭരണാധികാരി