Question:

ഇപ്പോഴത്തെ കേന്ദ്രസാഹിത്യ അക്കാദമി പ്രസിഡന്റ് ?

Aഡോ മാധവ് കൗശിക്ക്

Bപ്രതിഭാ റായി

Cചന്ദ്രശേഖര കമ്പാർ

Dപ്രഭാവർമ്മ

Answer:

A. ഡോ മാധവ് കൗശിക്ക്

Explanation:

കേന്ദ്ര സാഹിത്യ അക്കാദമി

  • ഇന്ത്യൻ ഭാഷാസാഹിത്യത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി 1954 മാർച്ച് 12 ന് സ്ഥാപിതമായി.
  • ന്യൂഡൽഹിയിൽ ആണ് അക്കാദമിയുടെ ആസ്ഥാനം സ്ഥിതി ചെയ്യുന്നത്.
  • പ്രതിവർഷം 24 ഭാഷകളിൽ 1 ലക്ഷം രൂപാവീതം സമ്മാനത്തുകയുള്ള അവാർഡുകൾ അക്കാദമി നൽകി വരുന്നു
  • ആജീവനാന്തനേട്ടങ്ങൾക്കുള്ള സാഹിത്യഅക്കാദമി ഫെലോഷിപ്പുകളും അക്കാദമി നൽകുന്നുണ്ട്.

ഇതര പ്രധാനപുരസ്കാരങ്ങൾ

  • ഭാഷാസമ്മാൻ - പ്രസ്താവിക്കപ്പെട്ട 24 ഭാഷകൾക്കുപുറമേ ഇതര ഇന്ത്യൻ ഭാഷകൾക്ക് നൽകിയ സംഭാവനകൾക്കും ക്ലാസിക്കൽ- മിഡീവൽ സാഹിത്യത്തിനുനൽകിയ സംഭാവനകൾക്കും നൽകുന്ന പുരസ്കാരം

  • പരീഭാഷാ അവാർഡ്- മറ്റ് ഭാഷകളിൽ നിന്ന് 24 ഇന്ത്യൻഭാഷകളിലേയ്ക്ക് ഏതെങ്കിലും ഒന്നിലേയ്ക്കുള്ള മികച്ച പരിഭാഷയ്ക്ക്.1989 ൽ ആരംഭിച്ച ഈ അവാർഡിന്റെ തുക 50000 രൂപയാണ്.

  • ആനന്ദ് കുമരസ്വാമി ഫെലോഷിപ്പ്- സാഹിത്യ പ്രോജക്ടുകൾ ചെയ്യുന്ന ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള ഭാഷാപണ്ഡിതർക്ക് നൽകുന്ന പുരസ്കാരം

  • പ്രേംചന്ദ് ഫെലോഷിപ്പ്- സാർക്ക് രാജ്യങ്ങളിൽ നിന്നുള്ള ഭാഷാ പണ്ഡിതർക്ക് നൽകുന്ന പുരസ്കാരം

അക്കാദമിയുടെ പ്രധാന പ്രവർത്തനങ്ങൾ:

  • വിവിധഭാഷകളിലെ എഴുത്തുകാരെ ഭാഷയുടെ അതിർവരമ്പുകൾ ലംഘിക്കാൻ അവരുടെ കൃതികളുടെ അന്യഭാഷാ തർജ്ജിമകൾ വഴി സഹായിക്കുക.

  • വിവിധഭാഷകളിലെ മികച്ച കൃതികൾക്ക് പുരസ്കാരങ്ങൾ നൽകുക, ഏറ്റവും മികച്ച എഴുത്തുകാർക്ക് ഫെലോഷിപ്പ് നൽകുക

  • അക്കാദമി പ്രസിദ്ധീകരിക്കുന്ന വിവിധ ആനുകാലികങ്ങളിലൂടെ ഭാഷകളിൽ പുതിയ പരീക്ഷണങ്ങൾക്കും ചലനങ്ങൾക്കും വേദിയൊരുക്കുക.

  • വിവിധ പാഠശാലകളിലൂടെയും മറ്റു പരിപാടികളിലൂടെയും യുവ തലമുറയിൽ സാഹിത്യവാസന വളർത്തുക

 


Related Questions:

2024 - 27 കാലയളവിലേക്ക് ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷന്റെ എക്സ്റ്റേണൽ ഓഡിറ്ററായി തിരഞ്ഞെടുക്കപ്പെട്ടത് ആരാണ് ?

2023 ലെ ലോക ബാങ്കിന്റെ ലോജിസ്റ്റിക് പെർഫോമൻസ് സൂചികയിൽ ഇന്ത്യയുടെ സ്ഥാനം :

2019 - ലെ ധ്യാൻചന്ദ് പുരസ്കാരം നേടിയതാര് ?

ഏത് രാജ്യവുമായി ഇന്ത്യ നടത്തുന്ന ഉന്നതതല ചർച്ചയാണ് ഗംഗ-വോൾഗ ഡയലോഗ് ?

മികച്ച ടൂറിസം വില്ലേജുകളാക്കുന്നതിനുള്ള UNWTO പ്രോഗ്രമിൽ ഉൾപ്പെട്ട ഇന്ത്യൻ ഗ്രാമം ?