Question:

പാഠ്യപദ്ധതി ചാക്രികാരോഹണരീതിയാലാവണം എന്ന് നിർദ്ദേശിച്ച വിദ്യാഭ്യാസ മനഃശാസ്ത്രജ്ഞനാണ് :

Aലെ വൈഗോട്സ്കി

Bജെറോം എസ്. ബ്രൂണർ

Cജീൻ പിയാഷെ

Dബി.എഫ്. സ്കിന്നർ

Answer:

B. ജെറോം എസ്. ബ്രൂണർ

Explanation:

ചാക്രികപാഠ്യപദ്ധതി
  • സംഖ്യാവബോധവും സങ്കലനവും വ്യവകലനവുമൊക്കെയായി ബന്ധപ്പെട്ട അനുഭവങ്ങൾ സ്വാഭാവികമായ സന്ദർഭങ്ങളിൽ വീണ്ടും വീണ്ടും അവതരിപ്പിക്കുന്നതാണ് - ചാക്രികപാഠ്യപദ്ധതി
  • പാഠ്യപദ്ധതി ചാക്രികാരോഹണരീതിയിലാവണം എന്ന് നിർദ്ദേശിച്ച വിദ്യഭ്യാസ മനഃശാസ്ത്രജ്ഞനാണ് - ജെറോം എസ്. ബ്രൂണർ
  • സ്വാഭാവികമായ സന്ദർഭങ്ങളിൽ വീണ്ടും വീണ്ടും ഒരാശയവുമായി ബന്ധപ്പെടുമ്പോഴാണ് ആശയരൂപീകരണം ദൃഢമാവുന്നത് എന്ന് അഭിപ്രായപ്പെട്ടത് - ബ്രൂണർ
  • ഒരാശയം പൂർണമായി പഠിച്ചശേഷം വേറൊന്ന് അവതരിപ്പിക്കുന്ന രീതി - രേഖീയ രീതി
  • ഉദാഹരണം : പ്രൈമറി ക്ലാസുകളിലെ ഗണിത പുസ്തകത്തിൽ സംഖ്യാബോധം പൂർണമായി പഠിച്ച ശേഷം, സങ്കലനം പിന്നീട് വ്യവകലനം തുടർന്ന് ഭിന്നസംഖ്യകൾ എന്ന രീതിയിലാണ് പാഠഭാഗങ്ങൾ ക്രമീകരിച്ചിരുന്നത്.
  • ചാക്രികാനുഭവങ്ങൾ ആശയരൂപീകരണത്തിനാവശ്യമാണെന്ന് വാദിച്ചത് - ജെറോം എസ് ബ്രൂണർ

Related Questions:

യൂണിവേഴ്സിറ്റി ഗ്രാൻഡ് കമ്മീഷൻ നിലവിൽ വന്ന വർഷം?

When was KCF formed

പഠനനേട്ടം (Learning outcome) ന്റെ സവിശേഷതയല്ലാത്തത് ?

ടീച്ചിങ് മാന്വലിന്റെ വിലയിരുത്തൽ പേജിൽ പ്രധാനമായും ഉണ്ടാകേണ്ടത് ?

1995- ലെ വൈകല്യമുള്ള വ്യക്തികളെ സംബന്ധിച്ച ആക്ട് (പി ഡബ്ള്യു. ഡി. ആക്ട്) പകരം വെയ്ക്കപ്പെട്ടത് :