Question:

കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമം തടയുന്നതിനായി ഉണ്ടാക്കിയ പോക്സോ നിയമം നിലവിൽ വന്ന വർഷം.

A2013

B2014

C2012

D2015

Answer:

C. 2012

Explanation:

പോക്സോ (POCSO) നിയമം

  • കൂട്ടികള്‍ക്ക്‌ നേരേയുള്ള ലൈംഗിക അതിക്രമങ്ങള്‍ തടയുന്നതിന്‌ വേണ്ടി ഇന്ത്യന്‍ പാര്‍ലമെന്റ്‌ പാസാക്കിയ നിയമം-
  • ഇന്ത്യയില്‍ പോക്സോ നിയമം നിലവില്‍ വന്നത്‌: 2012 നവംബര്‍ 14
  • കേരളത്തില്‍ പോക്സോ നിയമം നിലവില്‍ വന്നത്‌. 2012
  • പോക്‌സോ നിയമത്തിലെ ആകെ അദ്ധ്യായങ്ങളുടെ എണ്ണം- 9
  • പോക്‌സോ നിയമത്തിലെ ആകെ സെക്ഷനുകളുടെ എണ്ണം- 46
  • പോക്‌സോ നിയമപ്രകാരം 18 വയസ്സിന്‌ താഴെയുള്ളവരെയാണ്‌ കുട്ടികളായി പരിഗണിക്കുന്നത്‌
  • പോക്‌സോ നിയമപ്രകാരം ആണ്‍, പെണ്‍ വ്യത്യാസമില്ലാതെ കൂട്ടികളെ പരിഗണിക്കുന്നു.

പോക്‌സോ കേസില്‍ പരിധിയില്‍ വരുന്ന കുറ്റങ്ങള്‍

  1. കൂട്ടികളെ ലൈംഗികമായി പീഡിപ്പിക്കല്‍ 
  2. പ്രകൃതിവിരുദ്ധ പീഡനം
  3. ലൈംഗിക വൈകൃതങ്ങള്‍ക്കിരയാക്കുക
  4. കുട്ടികളോട്‌ ലൈംഗിക ചുവയോടെ സംസാരിക്കുക
  5. ലൈംഗിക ആംഗ്യം കാണിക്കുക
  6. കുട്ടികളുടെ നഗ്നചിത്രം പ്രദര്‍ശിപ്പിക്കുക, പ്രചരിപ്പിക്കുക, കാണുക, സൂക്ഷിക്കുക

Related Questions:

2005 ൽ വിവരവകാശാ നിയമം നിലവിൽ വന്ന ആദ്യ സംസ്ഥാനം ഏതാണ് ?

ഛത്തീസ്ഗഢ്, ജാർഖണ്ഡ്, മധ്യപ്രദേശ്, ഒഡീഷ എന്നീ സംസ്ഥാനങ്ങളിൽ ആദി വാസി ക്ഷേമത്തിനായി പ്രത്യേകം മന്ത്രിമാർ വേണമെന്ന് അനുശാസിക്കുന്ന ഭരണഘടനാ വകുപ്പ് അനുഛേദം ഏത്?

ദേശീയ ന്യൂനപക്ഷ കമ്മീഷനിൽ ചെയർമാൻ ഉൾപ്പെടെ എത്ര അംഗങ്ങളാണുള്ളത്?

പശ്ചിമ ബംഗാളിൽ ഓപ്പറേഷൻ ബാർഗ നടപ്പിലാക്കിയ വർഷം ഏതാണ് ?

താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?

1.ഇന്ത്യയിലെ പ്രധാനപ്പെട്ട ലീഗൽമെട്രോളജി ഓഫീസാണ്   ഡയറക്ടറേറ്റ് ഓഫ് ലീഗൽ മെട്രോളജി.  

2.ഇത്‌ ഇന്ത്യയുടെ മിനിസ്ട്രി ഓഫ് ഫുഡ്, സിവിൽ സപ്ലൈസ് ആൻഡ് കൺസ്യൂമർ അഫയേഴ്സ്  ന്റെ കീഴിലാണ് പ്രവർത്തിക്കുന്നത്.