Question:
'തീമാറ്റിക് അപ്പർ സെപ്‌ഷൻ' പരീക്ഷ ഉപയോഗിച്ചു അളക്കുന്നത് എന്താണ് ?
Aവ്യക്തിത്വം
Bനൈപുണ്യം
Cബുദ്ധി
Dഅഭിരുചി
Answer:
A. വ്യക്തിത്വം
Explanation:
പ്രക്ഷേപണതന്ത്രങ്ങൾ (Projective Techniques)
- ചിത്രങ്ങൾ, പ്രസ്താവനകൾ, മറ്റു രൂപങ്ങൾ എന്നിവയിലൂടെ വ്യക്തിയുടെ സ്വഭാവഗുണങ്ങൾ, മനോഭാവങ്ങൾ, ആശയങ്ങൾ എന്നിവ പുറത്തുകൊണ്ടുവരുന്ന രീതി - പ്രക്ഷേപണതന്ത്രങ്ങൾ
പ്രധാന പ്രക്ഷേപണതന്ത്രങ്ങൾ
- Rorshach Ink-Blot Test
- Thematic Apperception Test (TAT)
- Word Association Test (WAT)
- Children's Apperception Test (CAT)
- Sentence Completion Test
Thematic Apperception Test (TAT)
- അവ്യക്തമായ ചിത്രങ്ങൾ കാണിച്ച് അതിനിടയായ സംഭവം വിവരിക്കാൻ ആവശ്യപ്പെടുന്ന പരീക്ഷയാണ് - TAT (Thematic Apperception Test)
- Thematic Apperception Test ന്റെ വക്താക്കൾ - മുറെ, മോർഗൻ
- 30 ചിത്രങ്ങളാണ് Thematic Apperception Test (TAT) ന് ഉപയോഗിക്കുന്നത്.