Question:

ഗോദാവരി നദിയുടെ പ്രധാന പോഷക നദി ഏത്?

Aഅമരാവതി

Bഇബ്

Cഇന്ദ്രാവതി

Dതുംഗഭദ്ര

Answer:

C. ഇന്ദ്രാവതി

Explanation:

ഗോദാവരി

  • ഉപദ്വീപീയ നദികളിൽ ഏറ്റവും വലുതും ഇന്ത്യയിലെ നീളമേറിയ നദികളിൽ രണ്ടാമത്തേതുമാണ് ഗോദാവരി.
  • 1465 കിലോമീറ്റർ നീളമുള്ള ഈ നദി 'ദക്ഷിണഗംഗ', വൃദ്ധഗംഗ എന്നീ പേരുകളിലൊക്കെ അറിയപ്പെടുന്നു.
  • മഹാരാഷ്ട്രയില്‍ നാസിക്‌ ജില്ലയിലെ ത്രയംബക്‌ ഗ്രാമത്തില്‍ ഉദ്ഭവിക്കുന്ന നദി 
  • ദക്ഷിണേന്ത്യയിലെ ഏറ്റവും നീളം കൂടിയ നദി
  • ദക്ഷിണേന്ത്യന്‍ നദികളില്‍ ഏറ്റവും വലിയ തടപ്രദേശമുള്ള നദി 
  • ദക്ഷിണേന്ത്യയിലെ ഏറ്റവും ജലസമ്പന്നമായ നദി
  • ഡക്കാണിലെ നദികളില്‍ ഏറ്റവും നീളമുള്ള നദി
  • ആന്ധ്രപ്രദേശിന്റെ ജീവരേഖ
  • ദക്ഷിണേന്ത്യയുടെ അരിക്കിണ്ണം എന്നറിയപ്പെടുന്നത് - കൃഷ്ണ - ഗോദാവരി ഡെൽറ്റ
  • ഗോദാവരി ഡെൽറ്റയിൽ സ്ഥിതി ചെയ്യുന്ന കണ്ടൽക്കാട് - കൊറിംഗ കണ്ടൽക്കാട്
  • ഗോദാവരിയുടെ തീരത്തുള്ള പട്ടണങ്ങൾ - ത്രയംബകേശ്വർ, ഭദ്രാചലം

ഗോദാവരി നദിയുടെ പോഷകനദികൾ

വാർധ: 

  • സത്പുര മലനിരകളുടെ തെക്ക് മഹാദേബോ കുന്നുകളുടെ താഴെ നിന്ന് തുടങ്ങുന്ന വാർധ ഗോദാവരിയുടെ പ്രധാന പോഷകനദിയായ വെയ്ൻഗംഗയിലേക്ക് ഒഴുകിച്ചേരുന്നു.

പൂർണ: 

  • മഹാരാഷ്ട്രയിലെ അജന്ത മലനിരകളിൽ നിന്നാണ് പൂർണ ഉദ്ഭവിക്കുന്നത്. 373 കിലോമീറ്റർ നീളമുള്ള ഈ നദി നാൻദേബിൽവച്ച് ഗോദാവരിയുമായി ചേരുന്നു.

പെൻഗംഗ :

  • അജന്ത മലനിരകളിൽനിന്ന് തുടങ്ങി മഹാരാഷ്ട്രയുടെ കിഴക്കൻ പ്രദേശത്തുകൂടി ഒഴുകി വാർധ നദിയിൽ ചേരുന്ന നദിയാണ് പെൻഗംഗ.
  • വളഞ്ഞു പുളഞ്ഞ് ഒഴുകുന്ന ഈ നദിയിലൂടെ ഗതാഗതം ബുദ്ധിമുട്ടാണ്.

മാനെർ:

  • അജന്ത മലനിരകളിൽനിന്നുതന്നെ തുടങ്ങുന്ന മറ്റൊരു നദിയാണ് മാനെർ
  • ഇതും ഗോദാവരിയുടെ പോഷകനദിയാണ്.

വെയ്ൻഗംഗ:

  •  മധ്യപ്രദേശിൽ നിന്ന് ഉദ്ഭവിക്കുന്ന വെയ്ൻഗംഗ ഗോദാവരിയുടെ മറ്റൊരു പ്രധാന പോഷകനദിയാണ്.
  • വാർധ നദിയുമായി കൂടിച്ചേർന്ന് മഹാരാഷ്ട്ര-തെലുങ്കാന അതിർത്തിയിലൂടെ തെക്കോട്ട് ഒഴുകിയാണ് ഈ നദി ഗോദാവരിയുമായി കൂടിച്ചേരുന്നത്.
  • വെയ്ൻഗംഗ വാർധയുമായി ചേർന്നുകഴിഞ്ഞാൽ പ്രണഹിത എന്നാണ് അറിയപ്പെടുന്നത്

ഇന്ദ്രാവതി: 

  • ഒഡീഷയിൽ നിന്നാണ് ഇന്ദ്രാവതി നദിയുടെ തുടക്കം.
  • ഒഡീഷയിൽ നിന്ന് പടിഞ്ഞാറോട്ടൊഴുകി ഛത്തീസ്‌ഗഡിലൂടെ കടന്നുപോകുന്ന ഇന്ദ്രാവതി തെലുങ്കാന-മഹാരാഷ്ട്ര-ഛത്തീസ്ഗഡ് അതിർത്തികളിൽ വച്ച് ഗോദാവരിയുമായി കൂടിച്ചേരുന്നു.
  • ഛത്തീസ്ഗഡിലെ ബസ്താർ ജില്ലയുടെ 'ഓക്സിജൻ ബെൽറ്റ്' എന്നാണ് ഇന്ദ്രാവതി നദി അറിയപ്പെടുന്നത്.

ശബരി: 

  • ഒഡീഷയിൽ ഉദ്ഭവിച്ച്, ഒഡീഷ-ഛത്തീസ്ഗഢ് അതിർത്തിയിലൂടെ ഒഴുകി ആന്ധ്രാപ്രദേശിൽ വച്ച് ഗോദാവരിയുമായി ചേരുന്ന നദിയാണ് ശബരി.
  • ആന്ധ്രാപ്രദേശിൽനിന്ന് തുടങ്ങുന്ന സിലെരു നദി ശബരിയുടെ പ്രധാന പോഷകനദിയാണ്.

 


Related Questions:

ബ്രഹ്മപുത്രയുടെ പോഷകനദി ?

ശ്രീനഗർ ഏത് നദീതീരത്താണ് സ്ഥിതി ചെയ്യുന്നത്

ഗംഗയുടെ പോഷക നദി ഏത് ?

സിക്കിമിന്‍റെ ജീവരേഖ എന്ന വിശേഷണം ലഭിച്ച നദിയേത്?

യമുന നദിയുടെ നീളം എത്ര ?